കൊ​ച്ചി​ൻ ഷി​പ്പ്‍​യാ​ർ​ഡി​ന് യൂ​റോ​പ്പി​ൽ​നി​ന്ന് ആ​റ് എ​ൽ​എ​ൻ​ജി ഡ്യു​വ​ൽ-​ഫ്യു​വ​ൽ ക​പ്പ​ലു​ക​ൾ നി​ർ​മി​ക്കാ​ൻ ക​രാ​ർ

രാ​ജ്യാ​ന്ത​ര ക​ണ്ടെ​യ്ൻ ഷി​പ്പിം​ഗ് രം​ഗ​ത്തെ യൂ​റോ​പ്യ​ൻ വ​മ്പ​ന്മാ​രും ഫ്ര​ഞ്ച് ക​മ്പ​നി​യു​മാ​യ സി​എം​എ സി​ജി​എ​മ്മി​ൽ​നി​ന്ന് ആ​റ് എ​ൽ​എ​ൻ​ജി ഡ്യു​വ​ൽ-​ഫ്യു​വ​ൽ (ഇ​ര​ട്ട ഇ​ന്ധ​ന​മു​ള്ള) ക​പ്പ​ലു​ക​ൾ നി​ർ​മി​ക്കാ​നാ​ണ് ക​രാ​ർ ല​ഭി​ച്ച​ത്

New Update
shipyard

കൊ​ച്ചി: കൊ​ച്ചി​ൻ ഷി​പ്പ്‍​യാ​ർ​ഡി​ന് യൂ​റോ​പ്പി​ൽ​നി​ന്ന് വീ​ണ്ടും വ​മ്പ​ൻ ക​പ്പ​ൽ നി​ർ​മാ​ണ ക​രാ​ർ.

Advertisment

രാ​ജ്യാ​ന്ത​ര ക​ണ്ടെ​യ്ൻ ഷി​പ്പിം​ഗ് രം​ഗ​ത്തെ യൂ​റോ​പ്യ​ൻ വ​മ്പ​ന്മാ​രും ഫ്ര​ഞ്ച് ക​മ്പ​നി​യു​മാ​യ സി​എം​എ സി​ജി​എ​മ്മി​ൽ​നി​ന്ന് ആ​റ് എ​ൽ​എ​ൻ​ജി ഡ്യു​വ​ൽ-​ഫ്യു​വ​ൽ (ഇ​ര​ട്ട ഇ​ന്ധ​ന​മു​ള്ള) ക​പ്പ​ലു​ക​ൾ നി​ർ​മി​ക്കാ​നാ​ണ് ക​രാ​ർ ല​ഭി​ച്ച​ത്.


1,700 ടി​ഇ​യു വീ​തം ശേ​ഷി​യു​ള്ള ക​പ്പ​ലു​ക​ളാ​ണി​വ. ഒ​ന്നി​ന് ഏ​ക​ദേ​ശം 500 കോ​ടി രൂ​പ വീ​തം മൊ​ത്തം 3,000 കോ​ടി​യാ​ണ് ഓ​ർ​ഡ​ർ മൂ​ല്യം.

 ക​രാ​റി​ൽ കൊ​ച്ചി​ൻ ഷി​പ്പ്‍​യാ​ർ​ഡ് ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ വി.​ജെ. ജോ​സും സി​എം​എ സി​ജി​എം ചെ​യ​ർ​മാ​നും സി​ഇ​ഒ​യു​മാ​യ റൊ​ഡോ​ൾ​ഡ് സാ​ദേ​യും ഒ​പ്പു​വ​ച്ചു.

എ​ൽ​എ​ൻ​ജി ഡ്യു​വ​ൽ-​ഫ്യു​വ​ൽ ക​പ്പ​ൽ നി​ർ​മാ​ണ​ത്തി​ലേ​ക്ക് ഇ​ന്ത്യ ഇ​താ​ദ്യ​മാ​യാ​ണ് ക​ട​ക്കു​ന്ന​ത്.

അ​തി​ന്‍റെ ഓ​ർ​ഡ​ർ കേ​ര​ളം ആ​സ്ഥാ​ന​മാ​യ കൊ​ച്ചി​ൻ ഷി​പ്പ്‍​യാ​ർ​ഡി​ന് ല​ഭി​ച്ചു​വെ​ന്ന​തും വ​ൻ നേ​ട്ട​മാ​ണ്.

ക​പ്പ​ലി​ന്റെ പ്ര​ധാ​ന ഇ​ന്ധ​നം എ​ൽ​എ​ൻ​ജി​യാ​യി​രി​ക്കും. ഉ​പ​ഇ​ന്ധ​നം ഡീ​സ​ൽ. പ​ര​മ്പ​രാ​ഗ​ത എ​ൻ​ജി​നു​ള്ള ക​പ്പ​ലു​ക​ളെ അ​പേ​ക്ഷി​ച്ച് ഇ​വ​യ്ക്ക് മ​ലി​നീ​ക​ര​ണം തീ​രെ​ക്കു​റ​വാ​യി​രി​ക്കും.

ഇ​ക്ക​ഴി​ഞ്ഞ ഡി​സം​ബ​ർ പാ​ദ​ത്തി​ൽ കൊ​ച്ചി​ൻ ഷി​പ്പ്‍​യാ​ർ​ഡ് 145 കോ​ടി രൂ​പ​യു​ടെ ലാ​ഭ​വും 1,350 കോ​ടി രൂ​പ​യു​ടെ വ​രു​മാ​ന​വും നേ​ടി​യി​രു​ന്നു.

Advertisment