New Update
/sathyam/media/media_files/2025/06/27/untitleddelfirebuilding-2025-06-27-08-51-14.jpg)
തൃശൂര്‍: കൊടകരയില്‍ പഴയ കെട്ടിടം ഇടിഞ്ഞുവീണ് ഉണ്ടായ ദുരന്തത്തില്‍ മൂന്ന് അതിഥി തൊഴിലാളികളുടെയും മരണം തൃശൂര്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യ സ്ഥിരീകരിച്ചു.
Advertisment
പശ്ചിമബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശികളായ ആലിം, രൂപേല്‍, രാഹുല്‍ എന്നിവരാണ് ദുരന്തത്തില്‍ ദാരുണമായി മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു അപകടം.
വര്‍ഷങ്ങളായി അതിഥി തൊഴിലാളികള്‍ക്ക് വാടകയ്ക്ക് നല്‍കിയിരുന്ന, പന്ത്രണ്ടോളം പേര്‍ താമസിച്ചിരുന്ന കെട്ടിടത്തിലാണ് അപകടം നടന്നത്.
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ആദ്യം രൂപേലിനെയും, പിന്നീട് രാഹുലിനെയും, ഒടുവില്‍ ആലിമിനെയും പുറത്തെടുത്തു. ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us