പൊതുസ്ഥലത്ത് പരസ്യമായി മദ്യപാനം; കൊടി സുനി അടക്കം 3 പേർക്കെതിരെ കേസെടുത്ത് പൊലീസ്

ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷനോടെ സംഭവം ഒതുക്കി തീര്‍ക്കാനാണ് പൊലീസിന്റെ ശ്രമമെന്നാണ് ആക്ഷേപം ഉയര്‍ന്നിരുന്നു. 

New Update
Untitledtrmppp

കണ്ണൂര്‍: പൊതുസ്ഥലത്ത് പരസ്യമായി മദ്യപിച്ച കൊടി സുനി അടക്കം മൂന്നുപേര്‍ക്കെതിരെ അബ്കാരി ആക്ട് പ്രകാരം പൊലീസ് കേസെടുത്തു. കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.  

Advertisment

സംഭവത്തില്‍ എആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ വൈശാഖ്, വിനീഷ്, ജിഷ്ണു എന്നിവരെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.  

ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷനോടെ സംഭവം ഒതുക്കി തീര്‍ക്കാനാണ് പൊലീസിന്റെ ശ്രമമെന്നാണ് ആക്ഷേപം ഉയര്‍ന്നിരുന്നു. 

Advertisment