മാധ്യമ സാന്നിധ്യം കണ്ടതോടെ പിന്മാറ്റം, വാർത്തയായതോടെ തിരിച്ചുവരവ്; എൻഎസ്എസ് ആസ്ഥാനത്ത് മാധ്യമങ്ങളെ ഒഴിവാക്കി കൂടിക്കാഴ്ച നടത്തി കൊടിക്കുന്നിൽ സുരേഷ് എംപി

New Update
kodikunnil suresh

കോ​ട്ട​യം: മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട​തോ​ടെ എ​ൻ​എ​സ്എ​സ് ആ​സ്ഥാ​ന​ത്ത് ക​യ​റാ​തെ മ​ട​ങ്ങി​പ്പോ​യ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി തി​രി​കെ എ​ത്തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​രെ ക​ണ്ടു​മ​ട​ങ്ങി. എ​പ്പോ​ഴും ഇ​വി​ടെ വ​രാ​നു​ള്ള സ്വാ​ത​ന്ത്ര്യ​മു​ണ്ടെ​ന്നും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് പ​റ​ഞ്ഞു.

Advertisment

നേ​ര​ത്തെ എ​ൻ​എ​സ്എ​സ് ആ​സ്ഥാ​ന​ത്തേ​ക്കെ​ത്തി​യ എം​പി മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട​തോ​ടെ തി​രി​കെ പോ​കു​ക​യാ​യി​രു​ന്നു. അ​ദ്ദേ​ഹം കാ​റി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങി​യി​രു​ന്നി​ല്ല. ഇ​തി​ന് പി​ന്നാ​ലെ സം​ഭ​വം വാ​ർ​ത്ത​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് വീ​ണ്ടും തി​രി​കെ എ​ൻ​എ​സ്എ​സ് ആ​സ്ഥാ​ന​ത്തെ​ത്തി ജി. ​സു​കു​മാ​ര​ൻ നാ​യ​രെ ക​ണ്ടു​മ​ട​ങ്ങു​ക​യാ​യി​രു​ന്നു. ച​ങ്ങ​നാ​ശേ​രി ഭാ​ഗ​ത്ത് വ​രു​മ്പോ​ള്‍ എ​ൻ​എ​സ്എ​സ് ആ​സ്ഥാ​ന​ത്ത് വ​രാ​റു​ണ്ടെ​ന്നും സെ​ക്ര​ട്ട​റി​യെ കാ​ണാ​റു​ണ്ടെ​ന്നും എം​പി അ​റി​യി​ച്ചു.

അ​തി​ന് പ്ര​ത്യേ​ക അ​നു​മ​തി വാ​ങ്ങേ​ണ്ട ആ​വ​ശ്യ​മി​ല്ല. നേ​ര​ത്തെ മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട​തോ​ടെ​യാ​ണ് മ​ട​ങ്ങി​യ​തെ​ന്നും നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ താ​ൻ എ​ന്ത് പ​റ​ഞ്ഞാ​ലും അ​ത് മ​റ്റൊ​രു​ത​ര​ത്തി​ൽ വ്യാ​ഖ്യാ​നി​ക്ക​പ്പെ​ടു​മെ​ന്നും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് പ്ര​തി​ക​രി​ച്ചു.

എ​പ്പോ​ഴും ഇ​വി​ടെ വ​രാ​നു​ള്ള സ്വാ​ത​ന്ത്ര്യ​മു​ണ്ടെ​ന്നും കു​ടും​ബ വീ​ടു​പോ​ലെ​യാ​ണെ​ന്നും രാ​ഷ്ട്രീ​യ പ്ര​തി​ക​ര​ണം ഇ​വി​ടെ വെ​ച്ച് ന​ട​ത്തു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ നി​ല​പാ​ടി​നെ​ക്കു​റി​ച്ച് ഇ​പ്പോ​ള്‍ അ​ഭി​പ്രാ​യം പ​റ​യു​ന്നി​ല്ലെ​ന്നും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Advertisment