പുതുതായി അനുവദിച്ച അമൃത് ഭാരത് എക്സ്പ്രസുകള്‍ കോട്ടയം വഴി സര്‍വീസ് നടത്തും. ഫേസ്ബുക്ക് പോസ്റ്റുമായി കൊടിക്കുന്നില്‍ സുരേഷ് എം.പി. ചങ്ങനാശേരി, മാവേലിക്കര, ചെങ്ങന്നൂര്‍ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിച്ചെന്നും എം.പി

New Update
KODIKKUNNIL TRAIN

കോട്ടയം: റെയില്‍വേ പുതുതായി അനുവദിച്ച അമൃത് ഭാരത് എക്സ്പ്രസുകള്‍ കോട്ടയം വഴി സര്‍വീസ് നടത്തുമെന്നു അറിയിച്ചു കൊടിക്കുന്നില്‍ സുരേഷ് എംപി. 

Advertisment

പുതുതായി അനുവദിച്ച നാഗര്‍കോവില്‍-മംഗലാപുരം, തിരുവനന്തപുരം നോര്‍ത്ത്-ചാര്‍ലപ്പള്ളി(ഹൈദരാബാദ്) അമൃത് ഭാരത് എക്സ്പ്രസുകളാണ് കോട്ടയം വഴി സര്‍വീസ് നടത്തുക.  


ട്രെയിനുകള്‍ക്കു മാവേലിക്കര, ചെങ്ങന്നൂര്‍, ചങ്ങനാശേരി സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിച്ചതായും കൊടിക്കുന്നില്‍ സുരേഷ് ഫെയ്സ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.


ഈ രണ്ട് ട്രെയിനുകളും കോട്ടയം വഴി ഓടിക്കണമെന്ന ആവശ്യം നേരത്തേ റെയില്‍വേ മന്ത്രിയുടെയും റെയില്‍വേ ബോര്‍ഡിന്റെയും മുന്നില്‍ ഉന്നയിച്ചിരുന്നതായും ഇതിനാണ് അനുകൂല തീരുമാനമുണ്ടായിരിക്കുന്നതെന്നും കൊടിക്കുന്നില്‍ പറഞ്ഞു. 

മാവേലിക്കര, ചെങ്ങന്നൂര്‍, ചങ്ങനാശ്ശേരി സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിച്ചതോടെ മധ്യകേരളത്തിലെ സാധാരണ യാത്രക്കാര്‍ക്ക് മംഗലാപുരം, ഹൈദരാബാദ് മേഖലകളിലേക്ക് കൂടുതല്‍ മെച്ചപ്പെട്ട റെയില്‍ബന്ധം ഉറപ്പാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisment