കണ്ണൂർ: അന്തരിച്ച സിപിഐ(എം) നേതാവ് കോടിയേരി ബാലകൃഷ്ണനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട അധ്യാപികക്ക് ശിക്ഷ വിധിച്ച് കോടതി. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് 500 രൂപ പിഴ ശിക്ഷ വിധിച്ചത്.
കോടിയേരിയുടെ വിയോഗ വാര്‍ത്ത പ്രസിദ്ധീകരിച്ച സ്വകാര്യ ചാനലിന്റെ ഫേസ് ബുക്ക് പേജില്‍ കമന്റിട്ടതിന്റെ പേരില്‍ നല്‍കിയ പരാതിയിലാണ് കോടതി നടപടി.
കൂത്തുപറമ്പ് തൊക്കിലങ്ങാടി എച്ച് എസ് എസ് അധ്യാപികയാണ്, ഏറാമല സ്വദേശിനി കെ വി ഗിരിജ. ‘ഒരു കൊടും വിഷം തീര്‍ന്നു, ഇനി ഒരു കൊടും വിഷം കൂടി തീരാനുണ്ട്’എന്നതായിരുന്നു ഗിരിജയുടെ പോസ്റ്റ്.