New Update
/sathyam/media/media_files/4tMNm0Uc28mEimRA6fzE.jpg)
കൊല്ലം ; വര്‍ക്കലയില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 22 പേര്‍ ആശുപത്രിയില്‍ . ബീച്ച് റോഡില്‍ പ്രവര്‍ത്തിക്കുന്ന ന്യൂ സ്‌പൈസി, എലിഫന്റ് ഈറ്ററി എന്നീ ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷ ബാധയേറ്റത്.
Advertisment
ചിക്കൻ അൽഫാം, കുഴിമന്തി, ഷവർമ തുടങ്ങിയ ഭക്ഷണങ്ങൾ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തെ തുടർന്ന് രണ്ട് ഹോട്ടലുകളും ആരോഗ്യവകുപ്പ് അടപ്പിച്ചു
ഇരുസ്ഥാപനങ്ങളും ഒരു മാനേജ്‌മെന്റിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ഇന്നലെ ഇവിടെ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കും പാഴ്‌സല്‍ വാങ്ങിയവര്‍ക്കുമാണ് രാത്രിയോടെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായത്. കടുത്ത വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതോടെ ഭക്ഷണം കഴിച്ചവര്‍ ചികിത്സ തേടുകയായിരുന്നു.നേരത്തെയും ഈ ഹോട്ടലുകൾക്കെതിരെ ആരോഗ്യവകുപ്പ് നടപടിയെടുത്തിരുന്നു.