വെച്ചൂർ കോലാംപുറത്ത് കരി പാടശേഖരത്തിന് സമീപം താറാവുകളെ ചത്ത നിലയിൽ കണ്ടെത്തിയ സംഭവം. ആശങ്ക ഒഴിവാക്കണമെന്ന് കർഷകർ. ക്രിസ്മസ് സീസൺ അടുത്തിരിക്കെ ആശങ്ക പടരുന്നത് കച്ചവടത്തെ ബാധിക്കും

കൊയ്ത്തു കഴിഞ്ഞ് കൃഷി ഇറക്കേണ്ട പാടശേഖരത്തിനു സമീപം ആണ് സംഭവം. ചീഞ്ഞ് അഴുകി ദുർഗന്ധം പരത്തുന്ന നിലയാണ്. ആരോഗ്യ വകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചിരുന്നു.

New Update
Ducks found dead

വൈക്കം: വെച്ചൂർ കോലാംപുറത്ത് കരി പാടശേ ഖരത്തിന് സമീപം മോട്ടോർ തറയുടെ ഭാഗത്ത് താറാവുകളെ ചത്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആശങ്ക ഒഴിവാക്കണമെന്ന് കർഷകർ.

Advertisment

ചത്തത് ആരുടെ താറാവുകളെന്ന് വ്യക്തമല്ല. താറാവുകൾ ചാകാൻ തുടങ്ങിയതോടെ ഉടമ താറാവു കളെ ഉപേക്ഷിച്ച് പോയതാണോ എന്ന് നാട്ടുകാർ സംശയിക്കുന്നു.


കൊയ്ത്തു കഴിഞ്ഞ് കൃഷി ഇറക്കേണ്ട പാടശേഖരത്തിനു സമീപം ആണ് സംഭവം. ചീഞ്ഞ് അഴുകി ദുർഗന്ധം പരത്തുന്ന നിലയാണ്. ആരോഗ്യ വകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചിരുന്നു. 

ക്രിസ്മസ് സീസൺ അടുത്തിരിക്കെ ആശങ്ക പടരുന്നത് കച്ചവടത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് താറാവ് കർഷകർ. ഏറെ പ്രതിസന്ധിയിലൂടെയാണ് ജില്ലയിലെ താറാവ് കർഷകർ കടന്നു പോകുന്നത്. 

പക്ഷിപ്പനി ബാധിത മേഖലകളിൽ താറാവ്, കോഴി വളർത്തലിന് മൃഗസംരക്ഷണ വകുപ്പ് നിരോധനം ഏർപ്പെടുത്തിയത് കഴിഞ്ഞ ക്രിസ്മസ് വിപണി സ്വപ്നം കണ്ട കർഷകരെ നിരാശയിലാഴ്ത്തുന്നു. 


എന്നാൽ തമിഴ്നാട്ടിൽ നിന്ന് ഇറച്ചിക്കോഴിയെയും, താറാവിനെയും കൊണ്ടു വരുന്നതിന് നിരോധനം ഉണ്ടായിരുന്നില്ല. ഇത് തമിഴ്നാട് ലോബിയുമായുള്ള ഒത്തുകളിയാണ് ഇതിന് പിന്നിലെന്നാണ് ആക്ഷേപം. 


കോട്ടയത്ത് മണർകാട് കോഴി ഫാമിലും, വൈക്കം, ചങ്ങനാശേരി താലൂക്കുകളിലെ ചില പ്രദേശങ്ങളിലുമാണ് അന്ന് പക്ഷിപ്പനി സ്ഥിരീകരിച്ചത്. എന്നാൽ താലൂക്ക് മൊത്തം നിരോധനം ഏർപ്പെടുത്തുകയായിരുന്നു. 

2025 മാർച്ച് 31 വരെ പക്ഷി വളർത്തൽ നിരോധിക്കണമെന്ന് വിദഗ്ദ്ധ സമിതി ശുപാർശയും ചെയ്തിരുന്നു. നിരോധനം നീങ്ങിയതോടെയാണ് ചെറിയ തോതിൽ താറാവ് കർഷകർ സജീവമായതായിരുന്നു. പുതിയ സംഭവ വികാസങ്ങൾ കർഷകരെ വീണ്ടും ആശങ്കയിലാക്കിയിട്ടുണ്ട്.

Advertisment