യുവതിയെ തട്ടിക്കൊണ്ട് പോയി തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചു; പ്രതി 26  വര്‍ഷങ്ങള്‍ക്ക് ശേഷം പോലീസ് പിടിയിൽ

New Update
rape

കൊല്ലം: ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങിയ യുവതിയെ ബസില്‍ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു, 26 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതി പോലീസ് പിടിയിൽ. തിരുവനന്തപുരം വര്‍ക്കല റാത്തിക്കല്‍ സ്വദേശി ഇക്ബാല്‍ (48) ആണ് അറസ്റ്റിലായത്. കൊല്ലം അഞ്ചല്‍ സ്വദേശിയായ യുവതിയെയാണ് ഇയാൾ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗം ചെയ്തത്. 

Advertisment

സംഭവത്തിന് ശേഷം റിമാൻഡിലായ ഇയാൾ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. 1997ലാണ് കേസിനാസ്പദമായ സംഭവം. 26കാരിയായ യുവതി ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ സ്വകാര്യ ബസില്‍ തട്ടിക്കൊണ്ട് പോകുകയായിരുന്നു. കുളത്തൂപ്പുഴയില്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് വര്‍ക്കല – കുളത്തൂപ്പുഴ റൂട്ടില്‍ സര്‍വീസ് നടത്തുകയായിരുന്ന ബസില്‍ തട്ടിക്കൊണ്ട് പോയത്. 

വര്‍ക്കലയില്‍ എത്തിച്ച് ലോഡ്ജുകളിലും റിസോര്‍ട്ടിലും തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിക്കുകയും ചെയ്തു എന്നായിരുന്നു കേസ്. ബസുടമയുടെ മകനായ ഇക്ബാല്‍ ബസില്‍ കണ്ടക്ടറായി ജോലിചെയ്യുകയായിരുന്നു.

യുവതിയുടെ പരാതിയില്‍ കേസെടുത്ത അഞ്ചല്‍ പൊലീസ് ഇക്ബാല്‍ ഉള്‍പ്പെടെയുള്ള പ്രതികളെ പിടികൂടിയിരുന്നു. ജാമ്യത്തിലിറങ്ങിയ ഇയാള്‍ ഒളിവില്‍പ്പോയശേഷം വിദേശത്തേക്കു കടന്നു. പലതവണ ഇക്ബാലിനെ പിടികൂടാന്‍ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞിരുന്നില്ല. എന്നാല്‍ അടുത്തിടെ സഹോദരിയുടെ മകളുടെ വിവാഹത്തിനായി ഇയാള്‍ നാട്ടിലെത്തിയെന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Advertisment