New Update
/sathyam/media/media_files/IdBEzk27YHO0HSQzVqet.webp)
കൊല്ലം: കൊല്ലം ചതറയിൽ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. നിലമേൽ വളയിടം സ്വദേശി ഇർഷാദ് (28) ആണ് കൊല്ലപ്പെട്ടത്. അടൂർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ട ഇർഷാദ്. സംഭവത്തിൽ ഇർഷാദിന്റെ സുഹൃത്ത് സഹദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Advertisment
സഹദിന്റെ വീട്ടിൽവച്ചാണ് ഇർഷാദിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. സഹദ് എംഡിഎംഎ ലഹരിക്കേസിലെ പ്രതിയാണ്. ഇർഷാദിനെ അച്ചടക്ക നടപടിയുടെ ഭാഗമായി ഡ്യൂട്ടിയിൽ നിന്ന് മാറ്റിനിർത്തിയിരിക്കുകയായിരുന്നു. ലഹരി ഇടപാടാണോ കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. സഹദിനെ ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു.