കൊല്ലത്ത് പ്ലസ്ടു വിദ്യാർഥിയെ മർദിച്ച അധ്യാപകന് സസ്‌പെൻഷൻ. ഇരുമ്പ് താക്കോൽ ഉപയോഗിച്ച് വിദ്യാർഥിയുടെ തലയിലും മൂക്കിലും ഇടിച്ച കായികാധ്യാപകനെതിരെയാണ് നടപടി

ഇന്റർവെൽ സമയത്ത് ഇരുവരും തമ്മിൽ ഉണ്ടായ വാക്ക് തർക്കതിന് പിന്നാലെ ഹയർ സെക്കന്ററി വിഭാഗത്തിൽ എത്തി 16 കാരനെ കൈയിൽ ഉണ്ടായിരുന്ന താക്കോൽ ഉപയോഗിച്ചു മർദിച്ചു. 

New Update
suspension

കൊല്ലം: കൊല്ലം അഞ്ചാലുമൂട് സ്‌കൂളിൽ പ്ലസ്ടു വിദ്യാർഥിയെ മർദിച്ച അധ്യാപകനെ സസ്‌പെൻഡ് ചെയ്തു. അഞ്ചാലുംമൂട് ജിഎച്ച്എസിലെ കായിക അധ്യാപകൻ റാഫിക്കെതിരെയാണ് നടപടി. 

Advertisment

ഇരുമ്പ് താക്കോൽ ഉപയോഗിച്ച് വിദ്യാർഥിയുടെ മൂക്കിലും തലയിലും ഇടിച്ചു പരിക്കേൽപ്പിച്ച റാഫിക്കെതിരെ അഞ്ചാലുംമൂട് പൊലീസ് കേസെടുത്തു.

സെപ്തംബർ ഒൻപതിന് വൈകിട്ട് മൂന്നരയോടെ അഞ്ചാലുംമൂട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ സ്റ്റാഫ് റൂമിന് മുന്നിൽ വച്ചാണ് യു.പി വിഭാഗം കായിക അധ്യാപകൻ മുഹമ്മദ് റാഫി പ്ലസ്ടു വിദ്യാർഥിയെ ക്രൂരമായി മർദിച്ചത്. 

ഇന്റർവെൽ സമയത്ത് ഇരുവരും തമ്മിൽ ഉണ്ടായ വാക്ക് തർക്കതിന് പിന്നാലെ ഹയർ സെക്കന്ററി വിഭാഗത്തിൽ എത്തി 16 കാരനെ കൈയിൽ ഉണ്ടായിരുന്ന താക്കോൽ ഉപയോഗിച്ചു മർദിച്ചു. 

അഞ്ചാലുംമൂട് പൊലീസ് റാഫിക്കെതിരെ കേസെടുത്തതിന് പിന്നാലെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. 

Advertisment