മന്ത്രി കെ ബി ഗണേഷ് കുമാർ പരിശോധന നടത്തിയ ബസിന് പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലെന്ന് കണ്ടെത്തൽ

ബസിനുള്ളിൽ പ്ലാസ്റ്റിക് കുപ്പി കിടന്നതിനായിരുന്നു ഇന്നലെ കൊല്ലം ആയൂരിൽ പൊൻകുന്നം ഡിപ്പോയിലെ ബസ് തടഞ്ഞു നിർത്തി മന്ത്രി പരിശോധന നടത്തിയത്. 

New Update
photos(426)

കൊല്ലം: ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ മിന്നൽ പരിശോധന നടത്തിയ ബസിന് പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലെന്ന് കണ്ടെത്തൽ. കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിൻ്റെ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് 2025 ഓഗസ്റ്റ് ഏഴിന് അവസാനിച്ചു. 

Advertisment

ബസിനുള്ളിൽ പ്ലാസ്റ്റിക് കുപ്പി കിടന്നതിനായിരുന്നു ഇന്നലെ കൊല്ലം ആയൂരിൽ പൊൻകുന്നം ഡിപ്പോയിലെ ബസ് തടഞ്ഞു നിർത്തി മന്ത്രി പരിശോധന നടത്തിയത്. 

ബസിലെ മാലിന്യം നീക്കം ചെയ്യാത്തതിന് കണ്ടക്ടറെയും ഡ്രൈവറെയും ശകാരിക്കുകയും ചെയ്തിരുന്നു.

മന്ത്രിയുടെ നടപടി പ്രശംസയ്ക്കും വിമർശനത്തിനും ഇടയാക്കി. പരസ്യ പ്രതികരണത്തിലേക്ക് കടന്നില്ലെങ്കിലും കെഎസ്ആർടിസി ജീവനക്കാർക്കും അതൃപ്തിയുണ്ട്.

Advertisment