കാഷ്യു കോണ്‍ക്ലേവ്: കശുവണ്ടി മേഖലയുടെ സമഗ്രവികസനത്തിന് ആക്ഷന്‍പ്ലാന്‍: മന്ത്രി പി രാജീവ്

കോണ്‍ക്ലേവിലെ  അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്രോഡീകരിച്ച് കശുവണ്ടിമേഖലയുടെ മികച്ചപ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതികള്‍ ആവിഷ്‌കരിക്കും. മെച്ചപ്പെട്ട സൗകര്യങ്ങളോടുകൂടിയ തൊഴിലിടങ്ങള്‍ രൂപീകരിക്കാന്‍ പ്രോട്ടോകോള്‍ തയ്യാറാക്കും. 

New Update
p rajeev

കൊല്ലം: കശുവണ്ടിമേഖലയുടെ സമഗ്രവികസനത്തിന് ആക്ഷന്‍പ്ലാന്‍ തയ്യാറാക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്. കാഷ്യു കോണ്‍ക്ലേവില്‍ ‘കമ്പോള വെല്ലുവിളിയും ബദലുകളും' വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

കോണ്‍ക്ലേവിലെ  അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്രോഡീകരിച്ച് കശുവണ്ടിമേഖലയുടെ മികച്ചപ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതികള്‍ ആവിഷ്‌കരിക്കും. മെച്ചപ്പെട്ട സൗകര്യങ്ങളോടുകൂടിയ തൊഴിലിടങ്ങള്‍ രൂപീകരിക്കാന്‍ പ്രോട്ടോകോള്‍ തയ്യാറാക്കും. 

കോമണ്‍ ഫെസിലിറ്റി സെന്റര്‍ ഒരുക്കും. മേഖലയെ ആധുനികവത്ക്കരിക്കുക, സാധ്യമായ രീതിയില്‍ ഉല്‍പാദന ചെലവ് കുറയ്ക്കുക, തൊഴിലാളികളുടെ വേതനം കൂട്ടുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് പ്രധാനമായും ചര്‍ച്ചചെയ്തത്.

കേരള കാഷ്യൂ ബോര്‍ഡ് സി.എം.ടി എ. അലക്‌സാണ്ടര്‍ അധ്യക്ഷനായി. കശുവണ്ടി വ്യവസായ വിദഗ്ധസമിതി അംഗം എസ്. വെങ്കിട്ടരാമന്‍,  പ്ലാനിങ് ബോര്‍ഡ് മുന്‍ ചീഫ് എന്‍.ആര്‍.ജോയ്, വെസ്‌റ്റേണ്‍ ഇന്ത്യ കാഷ്യൂ കമ്പനി പ്രതിനിധി ഹരികൃഷ്ണന്‍, വ്യവസായി ബാബു ഉമ്മന്‍, കെ.എസ്.സി.ഡി.സി ഡയറക്ടര്‍ ഡോ. ബി.എസ്. സുരന്‍, കാപെക്‌സ് ഡയറക്ടര്‍ സി. മുകേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Advertisment