/sathyam/media/media_files/2025/10/19/images-1280-x-960-px27-2025-10-19-00-00-03.png)
കൊല്ലം: ആഫ്രിക്കൻ രാജ്യമായ മൊസാബിക്കിലെ ബെയ്റാ തുറമുഖത്തുണ്ടായ കപ്പൽ അപകടത്തിൽ കാണാതായവരിൽ രണ്ട് മലയാളികളും.
എറണാകുളം എടയ്ക്കാട്ടുവയൽ സ്വദേശി ഇന്ദ്രജിത് സന്തോഷ്, കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണൻ എന്നിവരെയാണ് കാണാതായത്. ഇവരുൾപ്പെടെ 5 ഇന്ത്യക്കാർക്കായി തിരച്ചിൽ തുടരുകയാണ്.
ബെയ്റാ തുറമുഖത്തിന് സമീപം കപ്പലിന്റെ അറ്റകുറ്റപ്പണിക്കായി പോകുമ്പോൾ കടൽക്ഷോഭത്തിൽപ്പെട്ട് ബോട്ട് മറിഞ്ഞാണ് അപകടമുണ്ടായത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് അപകടം. 21 പേരാണ് ബോട്ടിലുണ്ടായിരുന്നത്. കടലിൽ വീണ 16 പേരെ രക്ഷപ്പെടുത്തി.
ഇന്ദ്രജിത്തും ശ്രീരാ​ഗും ഉൾപ്പെടെയുള്ളവരെ കണ്ടെത്താനായില്ല. ഇവർക്കായി തിരച്ചിൽ തുടരുകയാണ്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കപ്പലിലെ ജോലിക്കായി 22 വയസ്സുള്ള ഇന്ദ്രജിത്ത് വീട്ടിൽ നിന്ന് പോയത്. കപ്പലിൽ തന്നെ ജോലി ചെയ്യുന്ന ഇന്ദ്രജിത്തിന്റെ പിതാവ് സന്തോഷ് മൊസാംബിക്കിൽ എത്തിയിട്ടുണ്ട്.
മകൻ ബോട്ട് അപകടത്തിൽ പെട്ടതായി കുടുംബം അറിഞ്ഞത് ഇന്നലെ വൈകിട്ടോടെ.
ബോട്ട് അപകടത്തിൽ ചവറ സ്വദേശി ശ്രീരാഗിനെയും കാണാതായെന്ന് കമ്പനി സ്ഥിരീകരിച്ചു. 36 വയസ്സുള്ള ശ്രീരാഗ് കുറച്ചു വർഷങ്ങളായി ഇതേ കപ്പലിലാണ് ജോലി ചെയ്യുന്നത്.
അപകടവുമായി ബന്ധപ്പെട്ട് മൊസാംബിക്കിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ഹെൽപ് ലൈൻ നമ്പരുകൾ പുറത്തിറക്കിയിരുന്നു.