പ്രസവ ചികിത്സയ്ക്കിടെ മരണം. ചികിത്സാപ്പിഴവാരോപിച്ച് ബന്ധുക്കളുടെ പ്രതിഷേധം

ചികിത്സാപ്പിഴവാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം.

New Update
Untitled design(43)

 കൊല്ലം: പ്രസവ ചികിത്സയ്ക്കിടെ യുവതി മരിച്ചതില്‍ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം. കൊല്ലം തേവലക്കര സ്വദേശി ജാരിയത്താണ് മരിച്ചത്. 

Advertisment

ചികിത്സാപ്പിഴവാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. അനസ്‌തേഷ്യ നല്‍കിയതില്‍ പിഴവുണ്ടായെന്നാണ് പരാതി. ഗുരുതരാവസ്ഥയിലായ യുവതിയെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. വണ്ടാനം മെഡിക്കല്‍ കോളജിലെ ആശുപത്രിയ്ക്ക് മുന്നില്‍ ബന്ധുക്കള്‍ പ്രതിഷേധിച്ചു. 

ഇന്നു രാവിലെയാണ് 22കാരിയായ ജാരിയത്ത് മരിച്ചത്. എന്നാല്‍ ചികിത്സാപ്പിഴവുണ്ടായില്ലെന്നാണ് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി അധികൃതരുടെ വിശദീകരണം. പ്രസവം സിസേറിയനായിരുന്നു. 

അനസ്‌തേഷ്യയ്ക്ക് ഒരു ഡോക്ടറാണ് കരുനാഗപ്പള്ളി ആശുപത്രിയില്‍ ഉള്ളത്. ഈ ഡോക്ടര്‍ ഇന്ന് ഇല്ലാതിരുന്നതിനാല്‍ കുണ്ടറ താലൂക്ക് ആശുപത്രിയില്‍നിന്ന് അനസ്‌തേഷ്യ നല്‍കാന്‍ ാക്ടറെ എത്തിച്ചിരുന്നു.

Advertisment