/sathyam/media/media_files/2025/05/24/kcWpz5MuPPFPu6TmpbGI.jpg)
കൊല്ലം: കൊല്ലം കൊച്ചാലുംമൂട് എക്സൈസ് റെയ്‌ഡിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച ബ്രൗൺ ഷുഗറുമായി വെസ്റ്റ് ബംഗാൾ സ്വദേശിയെ അറസ്റ്റ് ചെയ്തു.
ലാൽ ചൻ ബാട്സ (25) എന്നയാളാണ് 34.78 ഗ്രാം ബ്രൗൺ ഷുഗറുമായി പിടിയിലായത്. ഇയാളിൽ നിന്നും 66 ഗ്രാം കഞ്ചാവും കണ്ടെടുത്തു.
കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ലതീഷ്.എസ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) രഘു.കെ.ജി, സിവിൽ എക്സൈസ് ഓഫീസർമാരായ കിഷോർ, അജയഘോഷ്, ഗോഡ് വിൻ, നിധിൻ, വനിത സിവിൽ എക്സൈസ് ഓഫീസർ രാജി.എസ്.ഗോപിനാഥ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) ഡ്രൈവർ അബ്ദുൾ മനാഫ് എന്നവരടങ്ങിയ സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്.
ഉടുമ്പൻചോല ഖജനാപ്പാറ കരയിൽ നടത്തിയ പരിശോധനയിൽ 1.5 കിലോഗ്രാം കഞ്ചാവുമായി മധ്യപ്രദേശ് സ്വദേശിയായ മനോജ്‌കുമാർ എന്നയാളെ എക്സൈസ് അറസ്റ്റ് ചെയ്തു.
ഉടുമ്പൻചോല എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പ്രമോദ്.എം.പി, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ രാധാകൃഷ്ണൻ.പി.ജി, കെ.എൻ.രാജൻ, ഷനേജ്.കെ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ ജോജി.ഇ.സി, ജോഷി.വി.ജെ, സിവിൽ എക്സൈസ് ഓഫീസർമാരായ റ്റിൽസ് ജോസഫ്, സന്തോഷ് തോമസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ അശ്വതി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഷിബു ജോസഫ്.എ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us