/sathyam/media/media_files/2025/10/30/129361-2025-10-30-11-03-16.jpg)
കൊല്ലം: പിഎം ശ്രീ പദ്ധതിയിൽ സർക്കാരിനെതിരായ എഐവൈഎഫ് - എഐഎസ്എഫ് പ്രതിഷേധം അതിരുകടന്നെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. എല്ലാം ആലോചിച്ചിട്ടാണ് പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവച്ചത്. ഒപ്പിട്ട ശേഷം മരവിപ്പിക്കുന്നത് പ്രയോഗികമാണോ. ഫണ്ട് വാങ്ങിയ ശേഷം പദ്ധതി നടപ്പാക്കാതിരിക്കാൻ പറ്റുമോയെന്നും മന്ത്രി ചോദിച്ചു.
കൂടുതൽ പ്രതികരണത്തിന് ഇല്ല .മുഖ്യമന്ത്രി ഇടപെട്ട് ഉപസമിതി രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിഎം ശ്രീ പദ്ധതി കേരളത്തിന് ആവശ്യമില്ലെന്ന് ഈയിടെ ശിവൻകുട്ടി പറഞ്ഞിരുന്നു. പദ്ധതിയിൽ ഒപ്പിട്ടെങ്കിലും കേരളത്തിൽ ഇത് നടപ്പാക്കില്ലെന്നും അതിനെ കുറിച്ച് കൂടുതൽ ഉത്കണ്ഠ വേണ്ടതില്ലെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
''നമുക്ക് ശരിയല്ലെന്ന് തോന്നുന്ന കേന്ദ്ര സർക്കാരിന്റെ ഏത് പദ്ധതികളെയും നാം എതിർക്കും. പിഎം ശ്രീ എന്നത് കേരളത്തിലെ സ്കൂളുകൾക്ക് അനിവാര്യമായ സംഗതിയല്ല.
എന്നാൽ 47 ലക്ഷത്തോളം വരുന്ന വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം അവരെ ബാധിക്കുന്ന വിഷയമാണ്. വിദ്യാർഥികളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും പട്ടികജാതിയിൽ പെട്ടവർക്കും അർഹമായ 1500 കോടി രൂപ വേണ്ടെന്ന് വെക്കേണ്ടതുണ്ടോ എന്നതാണ് ഇവിടെ ആലോചിക്കാനുള്ളത്. അവർക്ക് അർഹതപ്പെട്ട ഫണ്ട് ഒരു കാരണവശാലും പാഴാക്കേണ്ടതില്ല'' എന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us