മന്ത്രി ഗണേഷ് കുമാറിനെ വീണ്ടും നിയമസഭയിലേക്ക് തെരഞ്ഞെടുക്കണമെന്ന് പ്രസം​ഗിച്ചു. കോൺഗ്രസ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

പ്രസം​ഗം വലിയ വിവാദമായതോടെ അസീസിനോട് പാർട്ടി വിശദീകരണം തേടിയിരുന്നു. സംഭവത്തിൽ കൃത്യമായ വിശദീകരണം നൽകാൻ അദ്ദേഹത്തിന് കഴിയാതെ വന്നതോടെയാണ് പാർട്ടി കടുത്ത അച്ചടക്ക നടപടിയിലേക്ക് കടന്നത്.

New Update
img(17)

കൊല്ലം: മന്ത്രി കെ.ബി.ഗണേഷ് കുമാറിനെ പുകഴ്ത്തിയ കോൺഗ്രസ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. കൊല്ലം വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തലച്ചിറ അസീസിനെയാണ് പുറത്താക്കിയത്. 

Advertisment

മന്ത്രി ഗണേഷ് കുമാറിനെ വീണ്ടും നിയമസഭയിലേക്ക് തെരഞ്ഞെടുക്കണമെന്ന് അസീസ് ആഹ്വാനം ചെയ്തിരുന്നു. ഗണേഷ് കുമാർ കായ്ഫലമുള്ള മരമെന്നായിരുന്നു അസീസിൻ്റെ പ്രസംഗം. പാർട്ടി വിരുദ്ധ നടപടിയിൽ അസീസിനോട് DCC വിശദീകരണം തേടിയിരുന്നു.


പ്രസം​ഗം വലിയ വിവാദമായതോടെ അസീസിനോട് പാർട്ടി വിശദീകരണം തേടിയിരുന്നു. സംഭവത്തിൽ കൃത്യമായ വിശദീകരണം നൽകാൻ അദ്ദേഹത്തിന് കഴിയാതെ വന്നതോടെയാണ് പാർട്ടി കടുത്ത അച്ചടക്ക നടപടിയിലേക്ക് കടന്നത്.


റോഡ് ഉദ്ഘാടനത്തോടനുബന്ധിച്ചാണ് മന്ത്രി ​ഗണേഷ്കുമാറിനെ പുകഴ്ത്തുകയും അടുത്ത തെരഞ്ഞെടുപ്പിൽ വീണ്ടും തെരഞ്ഞെടുക്കണമെന്ന് അസീസ് ആഹ്വാനം ചെയ്തത്. 

ഇത് വലിയ രീതിയിൽ പാർട്ടിക്ക് തലവേദനയുണ്ടാക്കിയെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. കൂടാതെ, കേരള കോൺ​ഗ്രസുമായി ബന്ധമുണ്ടെന്നതും ചൂണ്ടിക്കാട്ടിയാണ് പാർട്ടിയുടെ തീരുമാനം.

Advertisment