New Update
/sathyam/media/media_files/2025/12/05/178542-2025-12-05-17-12-37.webp)
കൊല്ലം: കൊല്ലം കൊട്ടിയത്ത് നിർമാണത്തിലിരുന്ന ദേശീയപാത തകർന്നു. കൊട്ടിയത്തിന് സമീപം മൈലക്കാടാണ് ദേശീയപാത ഇടിഞ്ഞ് താഴ്ന്നു.
Advertisment
നിർമാണത്തിൽ ഇരുന്ന സൈഡ് വാൾ ഇടിഞ്ഞുവീണു. ഇതിനെ തുടർന്ന് സർവീസ് റോഡും തകർന്നു.
തിരുവനന്തപുരം ഭാഗത്തേക്കുള്ള ഗതാഗതം പൂർണമായി സ്തംഭിച്ചു. പുതുതായി കൊണ്ടിട്ട മണ്ണ് ഉറച്ചില്ലെന്ന് നിഗമനം.
സ്കൂൾ ബസ് അടക്കം നാല് വാഹനങ്ങൾ സർവീസ് റോഡിൽ അകപ്പെട്ടു. ഇവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
പൊതുപ്രവർത്തകർ പോലും ഡിപിആർ കണ്ടിട്ടില്ലെന്നാണ് പരാതി. വയൽ ഭാഗമായത് കൊണ്ട്, മണ്ണ് ഇട്ടിട്ടുള്ള പണി നടക്കില്ലെന്നും പില്ലർ വച്ചാൽ മാത്രമെ ശരിയാകുള്ളൂ എന്നാണ് പ്രദേശവാസികൾ പറയുന്നത്.
നിരവധി തവണ പരാതി നൽകിയിട്ടും പരിഹാരം കണ്ടില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us