ദേശീയപാത തകർന്ന സംഭവം. വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും. 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു

ദേശീയപാതയുടെ അടിസ്ഥാന നിര്‍മ്മാണത്തിലും മണ്ണ് പരിശോധനയിലും വീഴ്ച സംഭവിച്ചെന്നാണ് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്‍റെ പ്രാഥമിക നിഗമനം. 

New Update
2743794-kollam-road-collapse

കൊല്ലം: കൊല്ലം കൊട്ടിയത്ത് നിർമ്മാണത്തിലിരുന്ന ദേശീയപാത തകർന്ന സംഭവത്തിൽ വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും. 

Advertisment

കാണ്‍പൂര്‍ ഐഐടിയില്‍ നിന്നുള്ള ഡോ. ജിമ്മി തോമസിന്‍റെയും പാലക്കാട് ഐഐടിയിലെ ഡോ. ടി കെ സുധീഷിന്റെയും നേതൃത്വത്തിലുള്ള മൂന്ന് അംഗ വിദഗ്ധ സമിതി ഇന്നലെ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തിയിരുന്നു. 

ദേശീയപാതയുടെ അടിസ്ഥാന നിര്‍മ്മാണത്തിലും മണ്ണ് പരിശോധനയിലും വീഴ്ച സംഭവിച്ചെന്നാണ് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്‍റെ പ്രാഥമിക നിഗമനം. 

ഇതിന്‍റെ അടിസ്ഥാനത്തിൽ നിര്‍മ്മാണ കമ്പനിയായ ശിവാലയ കണ്‍സ്ട്രക്ഷന്‍സിനും സ്വതന്ത്ര എഞ്ചിനിയറിംഗ് കണ്‍സൽടൻസിനും കേന്ദ്രം വിലക്ക് ഏർപ്പെടുത്തിയിരുന്നു.

വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടി. ചുമതലുണ്ടായിരുന്ന ദേശീയ പാത അതോറിറ്റി അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്നും പരിശോധിക്കും. 

തകർന്ന സർവീസ് റോഡിന്‍റെ പുനർനിർമ്മാണം ഉടൻ പൂർത്തിയാക്കി ഗതാഗതം സാധാരണ നിലയിലാക്കുമെന്നാണ് എൻഎച്ച്എഐ ജില്ലാ ഭരണകൂടത്തെ അറിയിച്ചത്.

Advertisment