ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതികളെ രണ്ട് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

അതേസമയം കേസിൽ മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിനും ജാമ്യമില്ല .

New Update
unnikrishnan potty

 കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതികളെ രണ്ട് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. ഉണ്ണികൃഷ്ണൻ പോറ്റിയെയും മുരാരി ബാബുവിനെയുമാണ് എസ്ഐടി കസ്റ്റഡിയിൽ വിട്ടത്. 

Advertisment

ഉണ്ണികൃഷ്ണൻ പോറ്റിയെ കട്ടിള പാളി കേസിലും മുരാരി ബാബുവിനെ ദ്വാരപാലക ശില്പ കേസിലുമാണ് കസ്റ്റഡിയിൽ വിട്ടത്. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്.

അതേസമയം കേസിൽ മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിനും ജാമ്യമില്ല . രണ്ട് കേസുകളിലെയും ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. 

പാളികൾ കൈമാറിയതിൽ തിരുവാഭരണം കമ്മീഷണർക്കാണ് ഉത്തരവാദിത്തം. എന്നായിരുന്നു പ്രതിഭാഗം വാദം. ഉദ്യോഗസ്ഥൻ എന്ന നിലയിൽ സുധീഷ് കുമാറിനും പങ്കെന്ന് പ്രോസിക്യൂഷൻ വാദിച്ചു.

Advertisment