കൊല്ലത്ത് പരസ്യ മദ്യപാനം ചോദ്യം ചെയ്‌തതിന് പൊലീസ് ഉദ്യോഗസ്ഥർക്ക് മർദനം. കെഎസ്‌യു നേതാവ് ഉൾപ്പടെ നാല് പേർ കസ്റ്റഡിയിൽ

പട്രോളിങ്ങിന് എത്തിയ ഗ്രേഡ് എസ്ഐ രാജീവ്, എഎസ്ഐ ശ്രീജിത്ത് എന്നിവരെയാണ് സംഘം ആക്രമിച്ചത്. 

New Update
img(67)

കൊല്ലം: കൊല്ലത്ത് പരസ്യ മദ്യപാനം ചോദ്യം ചെയ്‌തതിന് പൊലീസ് ഉദ്യോഗസ്ഥർക്ക് മർദനം. പള്ളിത്തോട്ടം ഗലീലിയാ കോളനിക്ക് സമീപമാണ് സംഭവം. പള്ളിത്തോട്ടം പൊലീസിനെയാണ് യുവാക്കളുടെ സംഘം ആക്രമിച്ചത്.

Advertisment

സംഭവത്തിൽ കെഎസ്‌യു നേതാവ് ഉൾപ്പടെ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ടോജിൻ, മനു, വിമൽ, സഞ്ചയ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.


പട്രോളിങ്ങിന് എത്തിയ ഗ്രേഡ് എസ്ഐ രാജീവ്, എഎസ്ഐ ശ്രീജിത്ത് എന്നിവരെയാണ് സംഘം ആക്രമിച്ചത്. 


ആക്രമണത്തിൽ ഗ്രേഡ് എസ്ഐ രാജീവിന്റെ തലയ്ക്ക് പരിക്കേറ്റു. രക്ഷപെട്ട മറ്റു പ്രതികൾക്കായി പൊലീസ് പരിശോധന ഊർജിതമാക്കി.

Advertisment