/sathyam/media/media_files/2025/12/22/pankaj-govanrdhan-jpg-2025-12-22-07-06-54.webp)
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയേയും സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ ബെല്ലാരി ഗോവർദ്ധനെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ എസ്ഐടി.
രണ്ട് പേരെയും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ഇന്ന് കൊല്ലം വിജിലൻസ് കോടതിയിൽ അപേക്ഷ നൽകിയേക്കും. ശബരിമലയിലെ സ്വർണപാളികളിൽ നിന്ന് വേർതിരിച്ച് എടുത്ത സ്വർണം ആർക്ക് വിറ്റുവെന്ന് കണ്ടത്താനാണ് എസ്ഐടി ഇരുവരെയും കസ്റ്റഡിയിൽ വാങ്ങുന്നത്.
സ്വർണം വിൽക്കുന്നതിന് ഇടനിലക്കാരനായ കൽപ്പേഷിനെയും എസ്ഐടി വൈകാതെ ചോദ്യം ചെയ്യാൻ വിളിക്കും. അതോടൊപ്പം മുൻ ദേവസ്വം ബോർഡ് അംഗങ്ങളുടെ ചോദ്യം ചെയ്യലും വൈകാതെ ഉണ്ടാകും.
ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പങ്കജ് ബണ്ഡാരിയുടെയും ഗോവർദ്ധന്‍റെയും പങ്ക് വെളിപ്പെടുത്തിയത് ഉണ്ണികൃഷ്ണൻ പോറ്റിയെന്നാണ് എസ്ഐടി വ്യക്തമാക്കുന്നത്.
ശബരിമലയിലെ സ്വർണം പ്രതികള്‍ എന്തു ചെയ്തുവെന്ന് വിശദമായ അന്വേഷണം നടത്തണമെന്നാണ് പൊലീസ് നിലപാട്. തട്ടിയെടുത്ത് സ്വർണത്തിന് ആനുപാതികമായി സ്വർണം രണ്ടും പേരിൽ നിന്നും കണ്ടെത്തിയെന്നും റിമാൻഡ് റിപ്പോർട്ടിൽ എസ്ഐടി പറയുന്നു.
കേസിൽ കൂടുതൽ അറസ്റ്റുകള്‍ വൈകാതെയുണ്ടാകും. റിമാൻഡ് റിപ്പോർട്ടിന്‍റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചിരുന്നു. ശബരിമലയിൽ നിന്നും കൊണ്ടുപോയ സ്വർണ പാളികള്‍ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ വെച്ച് സ്വർണം വേർതിരിച്ചതിന് ശേഷം ബെല്ലാരിയിലെ ഗോവർദ്ധന് വിറ്റുവെന്നാണ് കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി സമ്മതിച്ചത്.
പങ്കജ് ബണ്ഡാരിയെയും ഗോവർദ്ധനെയും റിമാൻഡ് ചെയ്യാൻ കൊല്ലം വിജിലൻസ് കോടതിയൽ നൽകിയ റിപ്പോർട്ടിലാണ് എസ്ഐടി ഇക്കാര്യം സ്ഥിരീകരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us