കൊല്ലം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ്. ആദ്യ റൗണ്ടിൽ ബിജെപി സ്ഥാനാർഥിക്ക് വോട്ട് ചെയ്ത് കോൺഗ്രസ് അംഗം. അബദ്ധം സംഭവിച്ചു എന്ന് വിശദീകരണം

കയ്യാലയ്ക്കലിൽ നിന്നും വിജയിച്ച അസൈൻ പള്ളിമുക്കാണ് ബിജെപി സ്ഥാനാർഥി ശൈലജയ്ക്ക് വോട്ട് ചെയ്തത്.

New Update
kollam coeporation

കൊല്ലം: കൊല്ലം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിലെ ആദ്യ റൗണ്ടിൽ ബിജെപി സ്ഥാനാർഥിക്ക് വോട്ട് ചെയ്ത് കോൺഗ്രസ് അംഗം. 

Advertisment

കയ്യാലയ്ക്കലിൽ നിന്നും വിജയിച്ച അസൈൻ പള്ളിമുക്കാണ് ബിജെപി സ്ഥാനാർഥി ശൈലജയ്ക്ക് വോട്ട് ചെയ്തത്. അബദ്ധം സംഭവിച്ചു എന്നാണ് കൗൺസിലറുടെ വിശദീകരണം. ആദ്യ റൗണ്ടിൽ 12 അംഗങ്ങൾ ഉള്ള ബിജെപിക്ക് 13 വോട്ട് ലഭിച്ചു.


അതേസമയം കോർപ്പറേഷനിലെ ആദ്യ യുഡിഎഫ് മേയറായി കോൺഗ്രസ്‌ നേതാവ് എ. കെ ഹഫീസ് മാറി. 


25 വർഷം നീണ്ട് നിന്ന എൽഡിഎഫ് ഭരണത്തിന് വിരാമമിട്ടുകൊണ്ടാണ് കോർപ്പറേഷൻ യുഡിഎഫ് പിടിച്ചത്. ഡെപ്യൂട്ടി മേയറായി കോൺഗ്രസ്‌ അംഗം ഡോക്ടർ ഉദയാ സുകുമാരനെയും തെരഞ്ഞെടുത്തു.

Advertisment