പരീക്ഷയ്ക്ക് രണ്ട് മാർക്ക് കുറഞ്ഞതിന് വിദ്യാർഥിയുടെ കൈ തല്ലി പരിക്കേൽപിച്ച് അധ്യാപകൻ. രക്ഷാകർത്താക്കൾ പൊലീസിൽ പരാതി നൽകി

പ്രൈവറ്റ് ട്യൂഷൻ സെന്റർ എന്ന സ്ഥാപനത്തിന്റെ ഉടമയും കണക്ക് അധ്യാപകനുമായ രാജീവിന് എതിരെയാണ് ആരോപണം.

New Update
img(182)

അഞ്ചൽ: പരീക്ഷയ്ക്ക് രണ്ട് മാർക്ക് കുറഞ്ഞതിന് വിദ്യാർഥിയുടെ കൈ തല്ലി പരിക്കേൽപിച്ച് അധ്യാപകൻ. നെട്ടയത്ത് ട്യൂഷൻ സെന്റർ നടത്തിയ പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്‌ പത്താംക്ലാസ് വിദ്യാർഥിയുടെ കൈവിരൽ അധ്യാപകൻ തല്ലി പൊട്ടിച്ചെന്നാണ് പരാതി. 

Advertisment

പ്രൈവറ്റ് ട്യൂഷൻ സെന്റർ എന്ന സ്ഥാപനത്തിന്റെ ഉടമയും കണക്ക് അധ്യാപകനുമായ രാജീവിന് എതിരെയാണ് ആരോപണം. രക്ഷാകർത്താക്കൾ ഏരൂർ പൊലീസിൽ പരാതി നൽകിയത്. ഇയാൾ കെഎസ്ആർടിസി ജീവനക്കാരനാണ്. തിങ്കളാഴ്ച രാത്രിയാണ് സംഭവം.


വൈകിട്ട് അഞ്ചു മുതൽ രാത്രി 9.30വരെയുള്ള നൈറ്റ് ക്ലാസിൽവച്ചാണ് മർദിച്ചത്. കണക്കു പരീക്ഷയിൽ നാൽപ്പതിൽ 38 മാർക്കാണ്‌ കുട്ടിക്ക്‌ കിട്ടിയത്. അടിയേറ്റ ഭാഗത്ത് മുറിവ് കണ്ടതിനെ തുടർന്ന് രക്ഷാകർത്താക്കൾ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ തേടി. 


തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചൈൽഡ്‌ലൈൻ പ്രവർത്തകരെത്തി കുട്ടിയുടെ മൊഴിയെടുത്തു.

Advertisment