ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരർക്ക് ഗൂഢാലോചനയിൽ പങ്കെന്ന് റിമാൻഡ് റിപ്പോർട്ട്. സാമ്പത്തിക ഇടപാടിൽ അന്വേഷണം വേണമെന്നും തന്ത്രിയെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും റിപ്പോർട്ടിൽ

തന്ത്രി ആചാര ലംഘനം നടത്തിയെന്നും റിപ്പോർട്ടിലുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് ദേവസ്വം ബോർഡ് നിർദേശപ്രകാരം പാളികൾ നൽകിയപ്പോൾ തന്ത്രി തടഞ്ഞില്ലെന്നു മാത്രമല്ല, മൗനാനുവാദം കൊടുക്കുകയാണ് ചെയ്തത്. 

New Update
thanthri kandararu rajeevaru-2

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരർക്ക് ഗൂഢാലോചനയിൽ പങ്കെന്ന് റിമാൻഡ് റിപ്പോർട്ട്. സാമ്പത്തിക ഇടപാടിൽ അന്വേഷണം വേണമെന്നും തന്ത്രിയെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു. 

Advertisment

കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികളുടെ പങ്കിനെ കുറിച്ച് അന്വേഷിക്കണം. പ്രതികളുടെ കൂട്ടുത്തരവാദിത്തത്തെക്കുറിച്ച് അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.


തന്ത്രി ആചാര ലംഘനം നടത്തിയെന്നും റിപ്പോർട്ടിലുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് ദേവസ്വം ബോർഡ് നിർദേശപ്രകാരം പാളികൾ നൽകിയപ്പോൾ തന്ത്രി തടഞ്ഞില്ലെന്നു മാത്രമല്ല, മൗനാനുവാദം കൊടുക്കുകയാണ് ചെയ്തത്. 


ദേവസ്വം മാനുവൽ പ്രകാരം തന്ത്രി ക്ഷേത്ര ചൈതന്യം കാത്തുസൂക്ഷിക്കാൻ ബാധ്യസ്ഥനാണ്. കട്ടിളപ്പാളി കൊണ്ടുപോയത് അനുമതിയോടെ അല്ലെങ്കിൽ ദേവസ്വം ബോർഡിനെ എന്തുകൊണ്ട് അറിയിച്ചില്ലെന്നും എസ്ഐടിയുടെ റിമാൻഡ് റിപ്പോർട്ടിലുണ്ട്.

കൊല്ലം വിജിലൻസ് കോടതിയാണ് തന്ത്രിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. തന്ത്രിയെ തിരുവനന്തപുരം സ്പെഷ്യൽ സബ്ജയിലേക്ക് കൊണ്ടുപോയി. ഇവിടെ ജനുവരി 23 വരെ കിടക്കണം. 

ജാമ്യാപേക്ഷ 13ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. കേസിൽ 13ാം പ്രതിയാണ് തന്ത്രി. തനിക്ക് വൈദ്യസഹായം നൽകണമെന്ന തന്ത്രിയുടെ ആവശ്യം കോടതി അം​ഗീകരിച്ചു. തനിക്ക് പ്രമേഹം, കൊളസ്ട്രോൾ എന്നിവ ഉണ്ടെന്ന് തന്ത്രി കോടതിയെ അറിയിച്ചു. 

Advertisment