/sathyam/media/media_files/2026/01/16/k-n-balagopal-2026-01-16-01-19-57.png)
കൊട്ടാരക്കര : ഐടി, വിജ്ഞാനാധിഷ്ഠിത മേഖലകളിൽ ജോലിചെയ്യുന്നവർക്ക് വീടിനടുത്ത് ലോകോത്തര നിലവാരത്തിലുള്ള തൊഴിലിടങ്ങൾ.
സർക്കാരിന്റെ വർക്ക് നിയർ ഹോം പദ്ധതിയുടെ കേരളത്തിലെ ആദ്യ പൈലറ്റ് കേന്ദ്രമായ കമ്യൂൺ 19ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ആഗോള തൊഴിൽവിപണിയിലെ മാറ്റവും കേരളത്തിന്റെ പ്രസക്തിയും ലോകമെമ്പാടും റിമോട്ട് വർക്കിങ് ഹൈബ്രിഡ് ജോലി രീതികൾ എന്നിവയ്ക്ക് വലിയ സ്വീകാര്യത ലഭിക്കുന്ന കാലഘട്ടമാണ്.
വൻകിട നഗരങ്ങളിലെ ഉയർന്ന ജീവിതച്ചെലവും യാത്രാക്ലേശവും ആഗോളതലത്തിൽ പ്രൊഫഷണലുകളെ മാറി ചിന്തിപ്പിക്കുന്നുണ്ട്.
ഈ സാഹചര്യത്തിൽ ഗ്രാമീണസൗന്ദര്യവും നഗരതുല്യ സാങ്കേതിക സൗകര്യങ്ങളും ഒത്തുചേരുന്ന കേരളത്തിലെ വർക്ക് നിയർ ഹോം കേന്ദ്രങ്ങൾ ആഗോള കമ്പനികളെ കേരളത്തിലേക്ക് ആകർഷിക്കാൻ സഹായിക്കും.
കമ്പനികൾക്ക് ഓഫീസ് പരിപാലനത്തിനുള്ള ഭീമമായ തുക ലാഭിക്കാമെന്നതും പ്രൊഫഷണലുകൾക്ക് സമാധാന അന്തരീക്ഷത്തിൽ ജോലി ചെയ്യാമെന്നതും പദ്ധതിയെ ആഗോള തൊഴിൽവിപണിയിൽ കേരളത്തിന്റെ തുറുപ്പുചീട്ടാക്കി മാറ്റുന്നു.
മികച്ച തൊഴിൽ തേടി മെട്രോ നഗരങ്ങളിലേക്കും വിദേശരാജ്യങ്ങളിലേക്കും യുവപ്രതിഭകൾ കുടിയേറുന്നത് ഒഴിവാക്കി നാട്ടിൽത്തന്നെ മികച്ച കരിയർ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും മന്ത്രി ബാലഗോപാൽ പറഞ്ഞു.
19നു പകൽ 3.30ന് റെയിൽവേ സ്റ്റേഷൻ ജങ്‌ഷനിലുള്ള അമ്പലക്കര മൈതാനിയിലാണ് ഉദ്ഘാടന സമ്മേളനം. ധനമന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷനാകും. മന്ത്രിമാരായ ജെ ചിഞ്ചുറാണി, കെ ബി ഗണേഷ് കുമാർ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us