വിസ്മയ കേസ് പ്രതി കിരണിനെ വീടുകയറി ആക്രമിച്ച സംഭവത്തിൽ നാലുപേർക്കെതിരെ കേസ്. റോഡിലൂടെ നടന്നുപോവുകയായിരുന്ന പ്രതികൾ വിസ്മയ കേസിന്റെ കാര്യംപറഞ്ഞ് കിരണിനെ വെല്ലുവിളിച്ചു. ആക്രമണത്തിനു ശേഷം കിരണിന്റെ മൊബൈൽ ഫോണുമായി യുവാക്കൾ കടന്നുകളഞ്ഞു

അന്വേഷണം നടക്കുകയാണെന്നും വിസ്മയ കേസുമായി സംഭവത്തിന് ബന്ധമില്ലെന്നും ശൂരനാട് പൊലീസ് അറിയിച്ചു.

New Update
img(312)

കൊല്ലം:വിസ്മയ കേസ് പ്രതി കിരണിനെ വീടുകയറി ആക്രമിച്ച സംഭവത്തിൽ നാലുപേർക്കെതിരെ കേസ്. കിരണിന്റെ ശാസ്താംകോട്ട പോരുവഴി അമ്പലത്തുംഭാഗം ശാസ്താംനടയിലെ വീടിനുമുന്നിലെത്തിയ യുവാക്കളാണ് അതിക്രമം നടത്തിയത്. 

Advertisment

റോഡിലൂടെ നടന്നുപോവുകയായിരുന്ന പ്രതികൾ വിസ്മയ കേസിന്റെ കാര്യംപറഞ്ഞ് കിരണിനെ വെല്ലുവിളിക്കുകയും പിന്നീട് മർദ്ദിക്കുകയുമാ യിരുന്നു.


കിരണിന്റെ മൊബൈൽ ഫോണുമായി യുവാക്കൾ കടന്നുകളഞ്ഞു. ജനുവരി 12ന് രാത്രിയോടെയായിരുന്നു സംഭവം. 


അന്വേഷണം നടക്കുകയാണെന്നും വിസ്മയ കേസുമായി സംഭവത്തിന് ബന്ധമില്ലെന്നും ശൂരനാട് പൊലീസ് അറിയിച്ചു.

സ്ത്രീധന പീഡനത്തെത്തുടർന്ന് ബിഎഎംഎസ് വിദ്യാർഥിനി വിസ്മയ ഭർതൃഗൃഹത്തിൽ ജീവനൊടുക്കിയ കേസിലെ പ്രതിയായ ഭർത്താവ് കിരൺകുമാറിന് സുപ്രിംകോടതിയാണ് ജാമ്യം നൽകിയത്. 

Advertisment