/sathyam/media/media_files/2026/01/21/1001605472-2026-01-21-10-38-33.webp)
കൊല്ലം: സായി ഹോസ്റ്റലിൽ ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
പെൺകുട്ടികൾ ഹോസ്റ്റലിൽ മാനസിക സമ്മർദം നേരിട്ടിരുന്നതായി ബന്ധുക്കൾ മൊഴി നൽകി. കുട്ടികളുടെ ആത്മഹത്യയിൽ സായിയും അന്വേഷണം ആരംഭിച്ചു.
ഹോസ്റ്റൽ വാർഡൻ, ഇൻചാർജ് എന്നിവർക്കെതിരെയും മൊഴി നൽകിയതായാണ് വിവരം.
ഹോസ്റ്റലിൽ ഉണ്ടായ പല കാര്യങ്ങളും ഇൻചാർജ് റിപ്പോർട്ട് ചെയ്തില്ലെന്നാണ് പ്രാഥമിക കണ്ടെത്തൽ.
പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർമാരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി.
സംഭവത്തിൽ സായിയും അന്വേഷണം ആരംഭിച്ചു. ഡൽഹിയിൽ നിന്നുള്ള സംഘം ഉടൻ കൊല്ലം സായി ഹോസ്റ്റലിൽ എത്തി അന്വേഷണം നടത്തും.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കോഴിക്കോട് സ്വദേശിനി സാന്ദ്ര, തിരുവനന്തപുരം സ്വദേശിനി വൈഷ്ണവി എന്നിവരെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ദിവസേനയുള്ള പരിശീലന പരിപാടിയിൽ ഇരുവരും പങ്കെടുക്കാത്തതിനെ തുടർന്ന് മറ്റ് വിദ്യാർഥികൾ അന്വേഷി ച്ചെത്തിയപ്പോഴാണ് വിദ്യാർഥികളെ മരിച്ച നിലയിൽ കണ്ടത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us