കൊല്ലത്ത് കുരിപ്പുഴ പള്ളിക്കു സമീപം മത്സ്യബന്ധന ബോട്ടുകളില്‍ വന്‍ അഗ്നിബാധ. ബോട്ടുകളിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചത് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു

കായലിൽ നങ്കൂരമിട്ടിരുന്ന, തമിഴ്‌നാട് കുളച്ചിലിൽ നിന്നുള്ള ബോട്ടുകളാണ് അപകടത്തിൽ പെട്ടത്.

New Update
boatfire-750x394

കൊല്ലം : കുരിപ്പുഴ പള്ളിക്കു സമീപം മത്സ്യബന്ധന ബോട്ടുകളിൽ ഉണ്ടായ അഗ്നിബാധയിൽ ഒമ്പത് ബോട്ടുകളും ഒരു ഫൈബർ വള്ളവും കത്തിനശിച്ചു. അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. പുലർച്ചെ രണ്ടരയോടെയാണ് തീപിടിത്തമുണ്ടായത്. ആറ് ഫയർ ഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണച്ചു.

Advertisment

കായലിൽ നങ്കൂരമിട്ടിരുന്ന, തമിഴ്‌നാട് കുളച്ചിലിൽ നിന്നുള്ള ബോട്ടുകളാണ് അപകടത്തിൽ പെട്ടത്. നീണ്ടകര പൊഴിയൂർ സ്വദേശികളുടെതാണ് ബോട്ടുകൾ. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

രണ്ട് മത്സ്യബന്ധന ബോട്ടുകൾക്കാണ് ആദ്യം തീപിടിച്ചത്. പിന്നീട് മറ്റ് ബോട്ടുകളിലേക്ക് തീ ആളിപ്പടരുകയായിരുന്നു.

ബോട്ടുകളിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചത് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് ജില്ലാ കലക്ടർ എൻ ദേവിദാസ്‌ പറഞ്ഞു.

Advertisment