/sathyam/media/media_files/6Q69LEGVacH9Y7nHbdEA.jpg)
കൊല്ലം : നിയമസഭാ തെരഞ്ഞെടുപ്പിൽ വാശിയേറിയ മത്സരം നടക്കുന്ന ജില്ലകളിൽ ഒന്ന് കൊല്ലമാണ്.
കൊല്ലം ജില്ലയിൽ ഇക്കുറി പരമാവധി സീറ്റുകളിൽ വിജയം നേടുകയാണ് യുഡിഎഫ് ലക്ഷ്യം.
ജില്ലയിൽ മന്ത്രി കെ. ബി ഗണേഷ് കുമാറിൻ്റെ തട്ടകമായ പത്തനാപുരം ഇക്കുറി പിടിച്ചെടുക്കുക എന്ന വാശിയിലാണ് യുഡിഎഫ് മുന്നോട്ട് പോകുന്നത്.
കഴിഞ്ഞ തവണ മത്സരിച്ച കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല യ്ക്കാണ് യുഡിഎഫ് സ്ഥാനാർത്ഥി യാകാൻ കൂടുതൽ സാധ്യത കല്പിക്കുന്നത്.
എന്നാൽ യുവ , വനിതാ നേതാക്കളേയും കോൺഗ്രസ് പരിഗണിക്കുന്നതായാണ് വിവരം .
മുൻ എം.എൽ.എ ഐഷാ പോറ്റി കോൺഗ്രസിൽ എത്തിയതോടെ കൊട്ടാരക്കരയിൽ മത്സരിക്കാൻ തയ്യാറെ ടുത്തിരുന്ന കഴിഞ്ഞ തവണ മത്സരിച്ച യുഡിഎഫ് സ്ഥാനാർത്ഥി ആർ. രശ്മി ബി ജെ പി യുമായി ചർച്ച നടത്തിയതായി വിവരമുണ്ട് .
രശ്മിയെ പത്തനാപുരം സീറ്റിൽ പരിഗണിച്ച് ഒപ്പം നിർത്തണമെന്ന താല്പര്യം ചില കോൺഗ്രസ് നേതാക്കൾക്കുണ്ട്.
എന്നാൽ തീരുമാനം ഹെക്കമാൻഡ് കൈക്കൊള്ളട്ടേ എന്ന നിലപാടാണ് ജ്യോതികുമാർ ചാമക്കാലയെ അനുകൂലിക്കുന്നവർക്ക്.
അതേസമയം മണ്ഡലത്തിൽ ക്രൈസ്തവ സമുദായത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയെ പരിഗണിച്ചാലോ എന്ന ആലോചനയാണ് ബി ജെ പി യിൽ .
കഴിഞ്ഞ തവണ മത്സരിച്ച ജിതിൻ ദേവ് പരിഗണനയിൽ ഉണ്ടെങ്കിലും ക്രൈസ്തവ സമുദായത്തെ ഒപ്പം നിർത്തുന്നു എന്ന സന്ദേശം നൽകാൻ ജില്ലയിലെ ഒരു സീറ്റിൽ ക്രൈസ്തവ സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചേക്കും .
ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ന്യൂനപക്ഷ മോർച്ച നേതാവ് ഡേവിഡ് ബാബു ,ന്യൂനപക്ഷ മോർച്ച ദേശീയ നേതാവ് നോബിൾ മാത്യു എന്നിവരെ പരിഗണിക്കാൻ സാധ്യതയുണ്ട്.
എൻഡിഎ ഘടക കക്ഷികളായ ട്വൻ്റി ട്വൻ്റി , ബിഡിജെഎസ് ,നാഷണൽ ഫാർമേഴ്സ് പാർട്ടി , നാഷണലിസ്റ്റ് കേരള കോൺഗ്രസ് , ലോക് ജനശക്തി ( രാം വിലാസ് ) എന്നീ പാർട്ടികൾ സീറ്റ് ചർച്ചകളിൽ കൊല്ലം ജില്ലയിൽ സീറ്റ് വേണമെന്ന ആവശ്യം മുന്നോട്ട് വെച്ചിട്ടുണ്ട്.
ക്രൈസ്തവ സ്ഥാനാർത്ഥി എന്ന മാനദണ്ഢം കണക്കിലെടുത്ത് പത്തനാപുരം ബി ജെ പി ഘടക കക്ഷിക്ക് നൽകുന്നതിനും സാധ്യതയുണ്ട്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us