/sathyam/media/media_files/2026/02/27/adv-vishnu-mohan-2026-02-27-19-02-00.png)
കൊല്ലം: ഇരവിപുരം സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ആര്‍എസ്പിയില്‍ സമവായം. ആര്‍വൈഎഫ് സംസ്ഥാന സെക്രട്ടറി അഡ്വ. വിഷ്ണു മോഹന്‍ സ്ഥാനാര്‍ഥിയാകും.
എന്‍.കെ പ്രേമചന്ദ്രന്റെ മകന്‍ കാര്‍ത്തിക് പ്രേമചന്ദ്രനെയും എം.എസ് ഗോപകുമാറിനെയും തള്ളിയാണ് വിഷ്ണു മോഹന്‍ സ്ഥാനാര്‍ഥിയാകുന്നത്.
ഇരവിപുരം സീറ്റിനെച്ചൊല്ലി ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയേറ്റില്‍ ചേരിതിരിഞ്ഞ് തര്‍ക്കമുണ്ടായിരുന്നു. കാര്‍ത്തിക് പ്രേമചന്ദ്രനാണ് കൂടുതല്‍ പേരുടെ പിന്തുണ ലഭിച്ചത്.
അതേസമയം, കാര്‍ത്തിക്കിനെ സ്ഥാനാര്‍ഥിയാക്കാന്‍ ഒരിക്കലും അനുവദിക്കില്ലെന്ന് ഷിബു ബേബി ജോണ്‍ പക്ഷം നിലപാടെടുത്തു. എ.എ അസീസ് അടക്കമുള്ളവരും ഷിബുവിനൊപ്പം നിന്നു. ഇതോടെയാണ് സമവായ സ്ഥാനാര്‍ഥിയായി വിഷ്ണു മോഹനന്റെ പേര് പരിഗണിച്ചത്.
സംസ്ഥാന കമ്മിറ്റി യോഗത്തില്‍ എന്‍.കെ പ്രേമചന്ദ്രന്‍ എംപി വികാരാധീനനായി. തന്റെ മകന്‍ സ്ഥാനാര്‍ഥിയല്ലെന്ന് പറയാന്‍ എ.എ അസീസിനെ നിയോഗിച്ചതാരാണെന്ന് അദ്ദേഹം ചോദിച്ചു.
ഈ പാര്‍ട്ടിയുടെ ഒരു മുഖമായ തന്റെ മകനെ കുറിച്ച് മോശമായി എ.എ അസീസ് പറഞ്ഞത് ശരിയായില്ല. തനിക്ക് ഏറ്റവും വിഷമമുണ്ടാക്കിയ കാര്യമാണതെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us