കൊല്ലത്ത് ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു; കൃത്യം നടത്തിയത് ജോലിക്ക് നിന്ന വീട്ടിൽക്കയറി

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
kollam murder
കൊല്ലം അഞ്ചാലുംമൂട്ടിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു. കല്ലുവാതുക്കൽ സ്വദേശിനി രേവതിയാണ് കൊല്ലപ്പെട്ടത്. കുത്തികൊന്ന ചാത്തന്നൂർ സ്വദേശി ഭർത്താവ് ജിനുവിനെ പോലീസ് പിടികൂടി. 

വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് ജോലിക്ക് നിന്ന വീട്ടിൽ കയറി രേവതിയെ കുത്തിയത്.  കെയര്‍ ടേക്കറായി ജോലി ചെയ്യുന്ന വീട്ടിലേക്ക് പ്രതി എത്തുകയും കൊലപാതകം നടത്തുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും രേവതിയുടെ ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിലേക്ക് നയിച്ചതിന്‍റെ കാരണം ഇനിയും വ്യക്തമായിട്ടില്ല.

Advertisment