കൊല്ലത്ത് 14കാരിയുടെ മരണത്തിൽ ദുരൂഹത; ആത്മഹത്യക്കുറിപ്പിൽ യുവാവിന്റെ പേര്

New Update
kollam-suicide.jpg

കൊല്ലം ചിതറ പുതുശ്ശേരിയിൽ ഒൻപതാം ക്ലാസുകാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ​ദുരൂഹത. യുവാവിന്റെ പേരെഴുതി വെച്ച ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. യുവാവിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ട് കൂടി ലഭിച്ച ശേഷം തുടർനടപടികൾ പൊലീസ് സ്വീകരിക്കും. അസ്വഭാവിക മരണത്തിന് കേസെടുത്തിരുന്നു.

Advertisment

എന്റെ മരണത്തിന് ആരും ഉത്തരവാദിയല്ല. ഐ ലവ് യു അഭി എന്നാണ് കുറിപ്പിലെഴുതിയിരിക്കുന്നത്. കുറിപ്പിൽ പറഞ്ഞിരിക്കുന്ന വ്യക്തി ആരാണെന്ന് വ്യക്തത വന്നിട്ടില്ല. പെൺകുട്ടിയെ വീടിന്റെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

കഴിഞ്ഞദിവസം രാത്രിയാണ് പെൺകുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വീട്ടുകാരാണ് ആദ്യം പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. സംഭവത്തിൽ ചിതറ പൊലീസിന്റെ അന്വേഷണം പുരോ​ഗമിക്കുകയാണ്.

Advertisment