New Update
/sathyam/media/media_files/rVSWGS29c1XMx9bCacVD.jpg)
കൊല്ലം ഓയൂരിൽ നിന്ന് തട്ടിക്കൊണ്ടുപോയ ആറുവയസുകാരിയുടെ പിതാവിന്‍റെ രഹസ്യ മൊഴി ഇന്ന് രേഖപ്പെടുത്തും. കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് തുടരന്വേഷണത്തിന്‍റെ ഭാഗമായി മൊഴി എടുക്കുന്നത്. അന്വേഷണ സംഘത്തിന്‍റെ അപേക്ഷ പരിഗണിച്ചാണ് കോടതി നടപടി.
Advertisment
ഓയൂർ തട്ടിക്കൊണ്ടു പോകൽ കേസിലെ വിചാരണ തുടങ്ങാൻ ഇരിക്കെ ആയിരുന്നു തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണസംഘം കോടതിയെ സമീപിച്ചത്. കോടതി അനുവദിച്ച സമയം അവസാനിക്കും മുൻപ് നടപടികൾ പൂർത്തിയാക്കണം. അതിൽ പ്രധാനം ആറു വയസ്സുകാരിയുടെ പിതാവിന്റെ മൊഴി രേഖപ്പെടുത്തുന്നതാണ്.
തട്ടിക്കൊണ്ടുപോയ സംഘത്തിൽ നാല് പേരുണ്ടെന്ന സംശയം കുട്ടിയുടെ പിതാവ് ഉന്നയിച്ചിരുന്നു. ഇത് കണക്കിലെടുത്താണ് തുടരന്വേഷണം നടത്തുന്നത്. കൊല്ലം റൂറൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം.എം ജോസിന്‍റെ അപേക്ഷയിലാണ് കോടതി രഹസ്യ മൊഴി എടുക്കുന്നത്.