New Update
/sathyam/media/media_files/v7L9a2uXHiQTvsReFOuS.jpg)
കൊല്ലം: മൈനാഗപ്പള്ളി ആനൂർക്കാവിൽ യുവതിയെ കാർ കയറ്റിയിറക്കി കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇന്ന് വൈകിട്ട് അഞ്ചിനാണ് കസ്റ്റഡി കാലാവധി അവസാനിക്കുക.
Advertisment
രണ്ട് ദിവസത്തേക്കാണ് രണ്ട് പേരെയും കസ്റ്റഡിയില്‍ വിട്ടത്. മൂന്ന് ദിവസം പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. മൂന്ന് ദിവസം നല്‍കാന്‍ പാടില്ലെന്നും രണ്ട് മണിക്കൂര്‍ കസ്റ്റഡിയില്‍ നല്‍കണമെന്നും ശ്രീക്കുട്ടിയുടെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.