യുവതിയുടെ മരണത്തിനിടയാക്കിയ മൈനാഗപ്പള്ളി അപകടം, കാറിന്റെ ഇൻഷുറൻസ് പുതുക്കിയതിൽ പൊലീസ് അന്വേഷണം, കാർ അജ്മലിൻ്റെ സുഹൃത്തിൻ്റെ അമ്മയുടെ പേരിൽ

New Update
ajmal Untitledkar

കൊല്ലം മൈനാഗപ്പള്ളിയിൽ കാറിടിച്ച് ഒരാളെ കൊലപ്പെടുത്തിയ സംഭവത്തിൽ കാറിന്റെ ഇൻഷുറൻസ് പുതുക്കിയതിൽ പൊലീസ് അന്വേഷണം. അപകട സമയത്ത് പ്രതികൾ സഞ്ചരിച്ച കാറിന് ഇൻഷുറൻസ് ഉണ്ടായിരുന്നില്ല എന്നാണ് വിവരം.

Advertisment

ഒന്നാം പ്രതി അജ്മലിൻ്റെ സുഹൃത്തിൻ്റെ അമ്മയുടെ പേരിലാണ് കാർ. അപകട ശേഷം ഓൺലൈൻ വഴി കാറിന്റെ ഇൻഷുറൻസ് പുതുക്കി എന്നാണ് കണ്ടെത്തൽ. ഇതിനെ തുടർന്നാണ് അന്വേഷണം നടത്താൻ പൊലീസ് തീരുമാനിച്ചത്.

അതേസമയം പ്രതികളായ അജ്മലിനെയും ഡോക്ടർ ശ്രീകുട്ടിയെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രതികളുടെ ചെയ്തി ക്രൂരമെന്നും, സ്കൂട്ടർ യാത്രകാരിക്ക് ജീവൻ നഷ്ടപ്പെടും എന്നറിഞ്ഞുകൊണ്ട് തന്നെയാണ് പ്രതികൾ വണ്ടി കയറ്റി ഇറക്കിയതെന്നും പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

പ്രതികൾ സഞ്ചരിച്ച കാർ സ്കൂട്ടറിൽ ഇടിച്ച് യുവതി ബോണറ്റിൽ വീണതിന് ശേഷവും കയറ്റി ഇറക്കി വണ്ടി നിർത്താതെ പോയത് നരഹത്യാ ശ്രമം. തന്നെ ആരെങ്കിലും കണ്ടാൽ നാണകേടാകും പെട്ടെന്ന് വണ്ടി എടുക്കെന്ന് ഡോക്ടർ ശ്രീകുട്ടി പറഞ്ഞു.

Advertisment