ചന്ദന മോഷണം, തട്ടിപ്പ് തുടങ്ങിയ 5 കേസുകളിൽ അജ്മൽ നേരത്തെ പ്രതി, അന്വേഷണം പുരോഗമിക്കുന്നുവെന്ന് കൊല്ലം റൂറൽ എസ്പി

New Update
1442472-ajmal

കാറിടിച്ച് വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം പുരോഗമിക്കുന്നുവെന്ന് കൊല്ലം റൂറൽ എസ്പി കെ.എം സാബു മാത്യു. കാറോടിച്ചിരുന്ന അജ്മലിനെതിരെ നരഹത്യാക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഒപ്പമുണ്ടായിരുന്ന യുവ ഡോക്ടർ ശ്രീക്കുട്ടിയെയും ചോദ്യം ചെയ്തു.

Advertisment

അജ്മലിനെതിരെ ക്രിമിനൽ കേസുകൾ നേരത്തെയും രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. ചന്ദന മോഷണം, തട്ടിപ്പ് തുടങ്ങിയ കേസുകളിൽ പ്രതിയാണ് ഇയാളെന്നും പൊലീസ് വ്യക്തമാക്കി. ലഹരിവസ്തു വിറ്റതിനും അജ്മലിനെതിരെ നേരത്തെ കേസെടുത്തിരുന്നതായാണ് വിവരം.

മൈനാ​ഗപ്പള്ളി സ്വദേശിനി കു‍ഞ്ഞുമോളെ ഇടിച്ചിട്ട കാറിന്റെ വിവരങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇടക്കുളങ്ങര സ്വദേശിനിയുടെ പേരിലുള്ളതാണ് കാർ.
മൂന്നാമത് ഒരാൾ കൂടി കാറിൽ ഉണ്ടായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. അപകടമുണ്ടായ സ്ഥലത്ത് നിന്നും രണ്ട് കിലോമീറ്റർ മുമ്പായി ഇയാൾ ഇറങ്ങി. നാട്ടുകാരുടെ വെളിപ്പെടുത്തലുകളും പൊലീസ് പരിശോധിക്കുകയാണ്. അജ്മലിനെതിരെ അഞ്ച് കേസുകൾ നിലവിലുണ്ടെന്നാണ് വിവരം.

Advertisment