കൗമാര മാമാങ്കത്തിനൊരുങ്ങി കൊല്ലം; സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ഇന്ന് തിരി തെളിയും; നിഖില വിമൽ മുഖ്യാതിഥിയാകും

New Update
school-youth-festival.jpg

കൊല്ലം: 62-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ഇന്ന് തിരി തെളിയും. കൗമാര കലോത്സവ മാമങ്കത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. നടി നിഖില വിമൽ മുഖ്യാതിഥിയാകും. 24 വേദികളിൽ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 239 ഇനങ്ങളിൽ 14,000 പ്രതിഭകളാകും മാറ്റുരയ്‌ക്കുക.

Advertisment

ആശ്രാമം മൈതാനത്താണ് ഉദ്ഘാടന ചടങ്ങുകൾ. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയാണ് ചടങ്ങിന് അദ്ധ്യക്ഷത വഹിക്കുക. മന്ത്രിമാരായ കെഎൻ ബാലഗോപാൽ, കെ രാജൻ, ജെ ചിഞ്ചുറാണി, കെബി ഗണേഷ് കുമാർ, പിഎ മുഹമ്മദ് റിയാസ് എന്നിവരുടെ സാന്നിധ്യവുമുണ്ടാകും. രാവിലെ ഒൻപതിന് പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് പതാക ഉയർത്തും. തുടർന്ന് ഗോത്ര കലാവിഷ്‌കാരവും ഭിന്നശേഷികുട്ടികളുടെ കലാവിരുന്ന്, നടി ആശാ ശരത്തും സ്‌കൂൾ വിദ്യാർത്ഥികളും അവതരിപ്പിക്കുന്ന സ്വാഗതഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം നടക്കും. പിന്നാലെ സ്വാഗതഗാനരചന, നൃത്താവിഷ്‌കാരം, ലോഗോ, കൊടിമരം എന്നിവ തയ്യാറാക്കിയവരെ ആദരിക്കും.

ജനുവരി എട്ടിന് കലമേള സമാപിക്കും. നടൻ മമ്മൂട്ടിയാണ് മുഖ്യാതിഥി. മന്ത്രി കെഎൻ ബാലഗോപാൽ അദ്ധ്യക്ഷനാകുന്ന ചടങ്ങ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദാഘാടനം ചെയ്യും. മന്ത്രി വി ശിവൻകുട്ടി പ്രതിഭകളെ ആദരിക്കും.

Advertisment