/sathyam/media/media_files/1bEREMLxedNYs0Gz1XNS.jpg)
കൊല്ലം: അടൂര്‍ പൊലീസ് ക്യാംപിലെ ഹവില്‍ദാറായ നിലമേല്‍ വളയിടം സ്വദേശി ഇര്‍ഷാദ് കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഭവത്തില്‍ ഇരുപത്തിയെട്ടുകാരനായ ഇര്‍ഷാദിന്റെ സുഹൃത്ത് സഹദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊല്ലം ചിതറയിലാണ് സംഭവം നടന്നത്. രാസലഹരിയാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അന്വേഷിക്കുകയാണ്. എംഡിഎംഎ കേസില്‍ പ്രതിയാണ് സഹദ്. ഇര്‍ഷാദും സഹദും നിരന്തരം ലഹരി ഉപയോഗിക്കുന്നവരാണെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ
രണ്ടുദിവസത്തിലേറെയായി ചിതറ വിശ്വാസ് നഗറിലെ സഹദിന്റെ വീട്ടിലാണ് ഇര്‍ഷാദ്. മകന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സഹദിന്റെ പിതാവ് വീടിനുളളില്‍ നോക്കിയപ്പോഴാണ് ഇര്‍ഷാദിനെ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത്. വീടിന്റെ മുകള്‍ നിലയിലെ ചെറിയ മുറിയിലായിരുന്നു മൃതദേഹം. സ്ഥലത്ത് എത്തിയ ആംബുലന്‍സ് ഡ്രൈവറാണ് പൊലീസിനെ വിവരം അറിയിച്ചത്. സഹദിന്റെ ഏറ്റവും അടുത്ത സുഹൃത്തായ ഇര്‍ഷാദിനെ വീടിനുളളില്‍ വച്ച് സഹദ് കൊല്ലുകയായിരുന്നു. മകന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സഹദിന്റെ പിതാവ് വീടിനുളളില്‍ നോക്കിയപ്പോഴാണ് ഇര്‍ഷാദിനെ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത്.