കൊല്ലം: പദ്മവിഭൂഷണ്‍ വര്‍ഗീസ് കുര്യന്‍റെ സ്മരണാര്‍ത്ഥം ദേശീയ ക്ഷീരദിനമായി ആചരിക്കുന്ന നവംബര്‍ 26 നും (ചൊവ്വ) പൊതുജനങ്ങള്‍ക്ക് കൊല്ലം ഡെയറി സന്ദര്‍ശിക്കാം. പ്ലാന്‍റ് സന്ദര്‍ശിച്ച് ഡെയറിയുടെ പ്രവര്‍ത്തനങ്ങള്‍ നേരില്‍ കാണുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
ക്ഷീരദിനാഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനം ഇന്നലെ (തിങ്കള്‍) രാവിലെ പത്തിന് ഡെയറി അങ്കണത്തില്‍ മില്‍മ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ കെ ആര്‍ മോഹനന്‍ പിള്ള, ടി. ഗോപാലകൃഷ്ണ പിള്ള, ജെ. മെഹര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്നു.
പെയിന്‍റിംഗ്, ക്വിസ് എന്നീ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും ഉണ്ടായിരുന്നു. ദേശീയ ക്ഷീര ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്നലെയും ഇന്നുമായി രണ്ട് ദിവസമാണ് പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനം അനുവദിച്ചിരിക്കുന്നത്. ഇന്നലെ നിരവധിയാളുകളാണ് കൊല്ലം ഡെയറി സന്ദര്‍ശിക്കാനെത്തിയത്.