കൊല്ലം: കൊട്ടാരക്കര പത്തടിയിൽ കടന്നൽ കുത്തേറ്റ് ഏഴു പേർക്ക് പരിക്ക്. പാടത്ത് കപ്പ കൃഷി ചെയ്തിരുന്ന നാലു കർഷക തൊഴിലാളികൾക്കും നാട്ടുകാരായ മൂന്നു പേർക്കുമാണ് കുത്തേറ്റത്.
കുത്തേറ്റ 72 വയസുകാരൻ ഗുരുതരാവസ്ഥയിൽ കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കർഷകരെ രക്ഷിക്കാനെത്തിയ നാട്ടുകാർക്കാണ് കുത്തേറ്റത്. മറ്റുള്ളവർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും ചികിത്സതേടി.