കൊല്ലത്ത് ചെമ്മാംമുക്കിൽ കാറിൽ പോയ യുവതിയെയും യുവാവിനെയും പെട്രോൾ ഒഴിച്ച് തീകൊളുത്തി; യുവതി കൊല്ലപ്പെട്ടു; ഭർത്താവ് അറസ്റ്റിൽ

New Update
Angry with wife for her religious fervour, man sets her on fire, injures four

കൊല്ലം: കൊല്ലത്ത് ചെമ്മാംമുക്കിൽ കാറിൽ പോയ യുവതിയെയും യുവാവിനെയും പെട്രോൾ ഒഴിച്ച് തീകൊളുത്തി. കൊട്ടിയം തഴുത്തല സ്വദേശി അനില മരിച്ചു. യുവതിയുടെ ഭർത്താവ് പത്മരാജനാണ് പ്രതി. 

Advertisment

ഇയാളെ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു. പൊള്ളലേറ്റ സോണി എന്ന യുവാവ് ചികിത്സയിലാണ്. രാത്രി ഒൻപത് മണിയോടെയാണ് സംഭവം. പ്രതിയെ പോലീസ് ചോദ്യം ചെയ്ത് വരികയായിരുന്നു.

ഒമിനി വാനിലെത്തിയ പത്മരാജൻ അനിലയും സോണിയും സഞ്ചരിച്ച കാറിനെ വഴിയിൽ തടഞ്ഞ് വാഹനത്തിലേക്ക് പെട്രോളൊഴിച്ച് തീകൊളുത്തിയെന്നാണ് പോലീസ് പറയുന്നത്. നഗരമധ്യത്തിൽ റെയിൽവെ സ്റ്റേഷന് അടുത്തായുള്ള സ്ഥലത്താണ് സംഭവം.

കൊല്ലം നഗരത്തിൽ ബേക്കറി സ്ഥാപനത്തിൻ്റെ ഉടമയായിരുന്നു കൊല്ലപ്പെട്ട അനില. ഇവരെയും സ്ഥാപനത്തിലെ പങ്കാളിയായ യുവാവിനെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം എന്നാണ് വിവരം. എന്നാൽ പത്മരാജൻ ലക്ഷ്യമിട്ടയാളല്ല കാറിൽ ഉണ്ടായിരുന്നത്. ബേക്കറിയിലെ ജീവനക്കാരനായ സോണിയാണ് ആക്രമണത്തിന് ഇരയായത്.

രണ്ട് വാഹനങ്ങളും പൂർണമായും കത്തിനശിച്ചു. പോലീസും ഫയർ ഫോഴ്സും എത്തിയാണ് തീയണച്ചത്. പിന്നീടാണ് അനിലയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സോണിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.

Advertisment