Advertisment

ശബരിമല തീർത്ഥാടകരുടെ കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു; രണ്ടു മരണം

പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
accident11

കൊല്ലം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. കുട്ടികൾ ഉൾപ്പെടെ മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു.  കൊല്ലം ചടയമം​ഗലത്ത് ഇന്നലെ രാത്രി 11.30 ന് ആയിരുന്നു അപകടം.

Advertisment

മഹാരാഷ്ട്ര റജിസ്ട്രേഷനുള്ള കാറാണ്അപകടത്തിൽപ്പെട്ടത് . കാറിൽ ഉണ്ടായിരുന്നത് ഇതര സംസ്ഥാനക്കാരാണെന്നാണ് വിവരം. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരാൾ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന നാലുപേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് പുലർച്ചെയോടെ ഒരാൾ കൂടി മരിക്കുകയായിരുന്നു.ശബരിമല ദർശനം കഴിഞ്ഞ് തിരിച്ചുപോകുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണോ എന്ന കാര്യം ഉൾപ്പെടെ  പൊലീസ് പരിശോധിക്കുന്നു

Advertisment