കൊല്ലം: പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ. കിളികൊല്ലൂർ ഒരുമനഗർ നിഷാദ് മൻസിലിൽ കൊള്ളി നിയാസ് എന്ന നിയാസാണ് (31) കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായത്.
ക്രിക്കറ്റ് മത്സരത്തിൽ സുഹൃത്തുക്കൾക്കൊപ്പം പങ്കെടുക്കുകയായിരുന്ന കിളികൊല്ലൂർ സ്വദേശി അനസിനെ നിയാസും സംഘവും മുൻവൈരാഗ്യത്തെ തുടർന്ന് ആക്രമിക്കുകയായിരുന്നു. ഓടിരക്ഷപ്പെടാൻ ശ്രമിച്ച അനസിനെ നിയാസും സംഘവും പിന്തുടർന്ന് ആക്രമിച്ചു.
വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ കിളികൊല്ലൂർ പൊലീസ് നിയാസിനെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ ഇയാൾ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയായിരുന്നു.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണിയാൾ. കിളികൊല്ലൂർ സ്റ്റേഷൻ ഇൻസ്പെക്ടർ ഉമറുൽ ഫറൂഖിന്റെ നേതൃത്വത്തിൽ എസ്.ഐ ശ്രീജിത്ത്, സി.പി.ഒ വിപിൻ ആന്റോ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.