New Update
/sathyam/media/media_files/2025/01/11/Bn5tPEpx8B4kE4iINqHS.jpg)
കൊല്ലം: 16 കാരിയെ പീഡിപ്പിച്ചു പോക്സോ കേസിൽ കൊല്ലം ചിതറയിൽ യുവാവ് അറസ്റ്റിൽ. പെരുമാതുറ സ്വദേശിയായ ഹാരിഷ് ആണ് അറസ്റ്റിലായത്.
Advertisment
2023 ൽ പരിചയപ്പടുകയും പെൺകുട്ടിയുമായി അടുപ്പത്തിലാകുകയും ചെയ്ത പ്രതി അന്നു മുതൽ പല തവണ പീഡിപ്പിച്ചെന്നാണ് കേസ്.
പ്രതിയുടെ ലഹരി ഉപയോഗം തിരിച്ചറിഞ്ഞ പെൺകുട്ടി ബന്ധത്തിൽ നിന്ന് പിൻമാറിയതോടെ സ്വകാര്യ ചിത്രങ്ങൾ അയച്ചു നൽകി ഭീഷണിപ്പെടുത്തിയെന്നും പൊലീസ് പറയുന്നു.
വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചിതറ പൊലീസ് ഹാരിഷിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.