New Update
/sathyam/media/media_files/2025/01/12/6U7I1koEXcKc0j8srQl8.jpg)
കൊല്ലം:കൊല്ലത്ത് സ്കൂൾ വിദ്യാർത്ഥികളോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ സ്കൂൾ ബസ് ഡ്രൈവറും സഹായിയും അറസ്റ്റിൽ.
Advertisment
സ്‌കൂൾ വിദ്യാർഥിനികളുടെ പരാതിയിൽ സ്‌കൂൾ ബസ് ഡ്രൈവറായ മുഖത്തല സുബിൻ ഭവനത്തിൽ സുഭാഷ് (51), ക്ലീനറായ തൃക്കോവിൽവട്ടം പാങ്ങോണം ചരുവിള പുത്തൻവീട്ടിൽ സാബു (53) എന്നിവരെയാണ് ശക്തികുളങ്ങര പോലീസ് അറസ്റ്റ് ചെയ്തത്.
എട്ട് വിദ്യാർത്ഥികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എട്ട് പോക്സോ കേസുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
കുട്ടികൾ സ്വന്തം കൈപ്പടയിൽ പ്രിൻസിപ്പാളിന് പരാതി എഴുതി നൽകിയിരുന്നു. വിദ്യർത്ഥികളിൽ നിന്നും പരാതി പ്രിൻസിപ്പാൾ പോലീസിന് കൈമാറുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us