/sathyam/media/media_files/2025/01/15/mEiGgado4qJ7aL7K8pXQ.jpg)
കൊല്ലം: വേള്‍ഡ് മലയാളി ബിസിനസ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വൈസ് മെന്‍സ് ഇന്റര്‍നാഷണല്‍ സൗത്ത് വെസ്റ്റ് ഇന്ത്യാ റീജിയന്‍, ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് എന്നിവയുമായി ചേര്‍ന്ന് ലോകകേരളം സൗഹൃദകേരളം മെഗാ ഇവന്റ് സംഘടിപ്പിക്കുന്നു.
/sathyam/media/media_files/2025/01/15/rmftkkfTumKqPoVOZYez.jpg)
ജനുവരി 18ന് രാവിലെ 10.30 മുതല്‍ ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ കേന്ദ്രമായ പത്തനാപുരം ഗാന്ധിഭവനിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
/sathyam/media/media_files/2025/01/15/TkBjN5Ecylu9VZiqDDRQ.jpg)
പരിപാടിയോടനുബന്ധിച്ച് സൗഹൃദസംഗമം, ആദരവ്, സ്‌നേഹവിരുന്ന്, കലാപരിപാടികള്‍ തുടങ്ങിയവ അരങ്ങേറും.
കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ എംപി, മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, ആന്റോ ആന്റണി എംപി, മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, കേരള ആഗ്രോ ഫ്രൂട്ട്സ് പ്രൊസസിംഗ് കമ്പനി ലിമിറ്റഡ് ചെയർമാൻ ഡോ. ബെന്നി കക്കാട്, വൈസ് മെൻ ഇന്റർനാഷണർ പ്രസിഡന്റ് അഡ്വ. ഷാനവാസ് ഖാൻ എന്നിവർ വിശിഷ്ടാതിഥികളാവും.
/sathyam/media/media_files/2025/01/15/9354fJs3UD4VaWdjKesi.jpg)
ഗാന്ധിഭവന്‍ സ്ഥാപകന്‍ പുനലൂര്‍ സോമരാജന് കര്‍മ്മശ്രേഷ്ഠാ പുരസ്‌കാരം സമ്മാനിക്കും. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വങ്ങളെ ആദരിക്കും.
/sathyam/media/media_files/2025/01/15/LHWE7vcFNRHoobMPe0oO.jpg)
ഫൊക്കാന മുൻ പ്രസിഡന്റും വേൾഡ് മലയാളി കൗൺസിൽ ബിസിനസ് ഫോറം പേട്രനുമായ ഡോ. ബാബു സ്റ്റീഫന്‍ (യുഎസ്എ), വേൾഡ് മലയാളി കൗൺസിൽ പ്രസിഡന്റ് തോമസ് മൊട്ടയ്ക്കല്‍ (യുഎസ്എ), 10എക്സ് പ്രോപർട്ടീസ് ദുബൈ ചെയർമാൻ സുകേഷ് ഗോവിന്ദന്‍ (ദുബൈ), കണ്ണാട്ട് ഗ്രൂപ് ഓഫ് ബിസിനസ് ചെയർമാൻ കണ്ണാട്ട് സുരേന്ദ്രന്‍ (ഹൈദരബാദ്), ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് പ്രസിഡന്റ് ഷൈനു മാത്യൂസ് (യുകെ), ട്രേൻടെക്ക് സോഫ്‌റ്റ്‌വെയർ സാെലൂഷൻ ചെയർമാൻ റഫീഖ് പി. കയനായില്‍ (അബുദബി), ക്രിയേറ്റിവ് സിൽക്സ് ചെയർമാൻ ആര്‍. വിജയന്‍ (കൊല്ലം) തുടങ്ങിയവർ ആദരവ് ഏറ്റുവാങ്ങും.
/sathyam/media/media_files/2025/01/15/cf3RaDYdDFZKQ7YFaezS.jpg)
ചടങ്ങിൽ 10എക്സ് പ്രോപർട്ടീസ് ദുബൈ സ്പോൺസർ ചെയ്യുന്ന ഒരു ലക്ഷം രൂപ ഗാന്ധിഭവന് കൈമാറും. വേൾഡ് മലയാളി കൗൺസിൽ തിരുവനന്തപുരം പ്രൊവിൻസ് പ്രസിഡന്റും ക്രിയേറ്റിവ് സിൽക്സ് ചെയർമാനുമായ ആർ. വിജയൻ സംഭാവന ചെയ്യുന്ന രണ്ടു ലക്ഷം രൂപയുടെ വസ്ത്രങ്ങൾ ആന്റോ ആന്റണി എംപി ഗാന്ധിഭവൻ അന്തേവാസികൾക്ക് വിതരണം ചെയ്യും.
/sathyam/media/media_files/2025/01/15/R0DXQZfqDxwuiK8TmY2r.jpg)
ചടങ്ങില്‍ സാംസ്‌കാരിക, സാമൂഹിക ജീവകാരുണ്യ മേഖലയിലെ പ്രശസ്തര്‍ പങ്കെടുക്കുമെന്ന് വേള്‍ഡ് മലയാളി ബിസിനസ് കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡന്റ് ജെയിംസ് കൂടല്‍, വൈസ് മെന്‍ ഇന്റര്‍നാഷണല്‍ സൗത്ത് വെസ്റ്റ് ഇന്ത്യാ റീജിയണല്‍ ഡയറക്ടര്‍ ഷാജി മാത്യു, എന്നിവര്‍ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: +91 85900 88073
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us