കൊല്ലത്ത് ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ സ്വകാര്യ ബസിടിച്ച് ഭർത്താവ് മരിച്ചു, ഭാര്യയ്ക്ക് ​ഗുരുതര പരിക്ക്

New Update
accident3

 കൊല്ലം: കൊല്ലത്ത് ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ സ്വകാര്യ ബസിടിച്ച് ഭർത്താവ് മരിച്ചു. പരവൂർ സ്വദേശി വിജയനാണ് മരിച്ചത്. ഭാര്യ വിജയകുമാരിയെ ഗുരുതര പരിക്കുകളോടെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisment

വൈകിട്ട് ആറു മണിയോടെ പരവൂർ ചാത്തന്നൂർ റോഡിലായിരുന്നു അപകടം. ബസും ബൈക്കും ഒരേ ദിശയിൽ വരികയായിരുന്നു. ബൈക്കിനു പിന്നാലെ എത്തിയ ബസ് വാഹനത്തെ ഇടിച്ചിടുകയായിരുന്നു.

വിജയന്‍റെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങിന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ബസ് പരവൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

Advertisment