മുതിർന്ന പൗരന്മാരുടെ മാനസിക ആരോഗ്യം ഉറപ്പാക്കുന്ന മെൻ്റൽ ഫിറ്റ്നസ് സെൻ്ററുകളാണ് ടോക്കിങ്ങ് പാർലറുകൾ: കൊല്ലം ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. ബി. പദ്മകുമാർ

author-image
കെ. നാസര്‍
Updated On
New Update
PADMAKUMAR

ആലപ്പുഴ: മുതിർന്ന പൗരന്മാരുടെ മാനസിക ആരോഗ്യം ഉറപ്പാക്കുന്ന മെൻ്റൽ ഫിറ്റ്നസ് സെൻ്ററുകളാണ് ടോക്കിങ്ങ് പാർലറുകളെന്ന് കൊല്ലം ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. ബി. പദ്മകുമാർ പറഞ്ഞു. 

Advertisment

ഹെൽത്ത് ഏജ് മൂവ്മെൻ്റിൻ്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ടോക്കിങ്ങ് പാർലർ കൺവീനറന്മാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

വീടുകളിൽ തനിച്ച് കഴിയുന്ന മുതിർന്ന പൗരന്മാർക്ക് സംസാര കൂട്ടായ്മയിലൂടെ മാനസിക ആരോഗ്യപ്രശ്നങ്ങൾ മെച്ചപ്പെടുത്തുവാനും മറവി രോഗങ്ങളെയും വിഷാദം പോലുള്ള മാനസിക പ്രശ്നങ്ങളെയും പ്രധിരോധിക്കാൻ കഴിയും. 

ആലപ്പുഴ മാതൃക സംസ്ഥാന വ്യാപകമായി നടപ്പിലാക്കാക്കുമെന്ന് അദ്ദേഹം പറഞ്ഞു. പങ്കെടുത്ത നൂറ് പേർ മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞ് നടത്തിയ ചർച്ചയിൽ പ്രായാധിക്യം - കണ്ണിൻ്റെ കാഴ്ചപരിമിതം മൂലം പത്രം വായിച്ച് കേൾപ്പിക്കാൻ തല്പരരായ വിദ്യാത്ഥികളെ വീട്ടിലേക്ക് അയക്കണമെന്നു നിർദ്ദേശമുണ്ടായി. 

ജീവിത അവസാന ഘട്ടത്തിൽ ചികിത്സകൾ സ്വയം തിരഞ്ഞെടുക്കാനും സ്വന്തം ശരീരം എന്ത് ചെയ്യണമെന്നുമുള്ള ലീവിങ്ങ് വിൽ നടപ്പിലാക്കുവാനും, അത് സ്വീകരിക്കാനും ചർച്ചയിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു. 

ആശുപത്രിവാസം അനുഭവിക്കുന്നവർക്ക് അടിയന്തിരമായി ബന്ധുക്കളുടെ സാന്നിദ്ധ്യം ലഭ്യമാകാതെ വരുമ്പോൾ കൂട്ടിരിപ്പ്കാരായി പോകാൻ സന്നദ്ധത അറിയിച്ചവർ പകരം സേവനം നൽകണമെന്ന ടൈം ബാങ്ക് ആശയവും ഗ്രൂപ്പ് കോറം ചർച്ച ചെയ്തു. 

ഹെൽത്ത് ഏജ് മൂവ്മെൻ്റ് സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ചന്ദ്രദാസ് കേശവപിള്ള, സി. പ്രദീപ്, ജി. രാജേന്ദ്രൻ, എ.എ.ജലീൽ, കെ. നാസർ, ചന്ദ്രശേഖരൻ എന്നിവര്‍ സംസാരിച്ചു

Advertisment